ജീവനെടുക്കുമോ സൂര്യാതപം?

മാർച്ച്​-ഏപ്രിൽ മാസങ്ങളാണ്​ അത്യുഷ്ണ മാസങ്ങളെന്ന്​ കണക്കാക്കുന്നതെ​ങ്കിലും വേനൽ ​ഫെബ്രുവരിയിൽ തന്നെ കനത്തു തുടങ്ങി
ജീവനെടുക്കുമോ സൂര്യാതപം?
Published on
Updated on

‘‘എന്തേ ഇത്ര ഉഷ്ണം... ചൂട്​ നേരത്തെ എത്തിയോ’’ കഴിഞ്ഞ ദിവസങ്ങളിൽ വെളിയിലിറങ്ങിയ ആരും പറഞ്ഞുപോയിട്ടുണ്ടാകും. കാഠിന്യം കൂടിയ വെയിൽ നേരത്തെ എത്തി എന്ന്​ മാത്രമല്ല ശരീരത്തിന്​ അതീവ ഗുരുതരമായ യു.വി റേയ്​സ്​ എന്ന്​ വിളിക്കുന്ന അൾട്രാവയലറ്റ്​ വികിരണങ്ങളാണ്​ നമുക്ക് മേൽ നേരത്തെയെത്തി പതിച്ചകൊണ്ടിരിക്കുന്നതെന്ന്​ കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകിക്കഴിഞ്ഞിരിക്കുന്നു. രണ്ട്​ പതിറ്റാണ്ടിൽ ഏറെയായി യു.വി വികിരണങ്ങളടെ അപകടകരമാം വിധമുള്ള പതനം നമ്മുടെ ചർച്ചയിൽ വന്നിട്ട്. മാരകമായ ഇത്തരം പ്രകാശ വികിരണങ്ങൾ പ്രതീക്ഷിച്ചിരിക്കണമെന്നാണ്​ അധികൃതരുടെ മുന്നറിയിപ്പ്. അതായത്​ മാർച്ച്​ എത്തും മുമ്പേ നേരത്തെ സൂര്യൻ പണി തുടങ്ങിയിട്ടുണ്ട്​. ഓരോ വർഷം കൂടുംതോറും ചൂട്​ കൂടിവരികയാണെന്ന്​ അറിയാമല്ലോ. അപ്പോൾ മാർച്ച്​, ഏപ്രിൽ മാസത്തെ അപായ ഭീഷണി ഉയർത്തുന്ന ചൂടി​ന്​ വേണ്ടി കരുതലൊരുക്കുക. കാലാവസ്ഥാ വ്യതിയാനത്തിൽ സംസ്ഥാനത്ത്​ വേനലിൽ സംഭവിക്കുന്നത്​ എന്താണ്​.

യു.വി ഭീഷണിയിൽ കേരളം

മാർച്ച്​ ഏപ്രിൽ മാസങ്ങളാണ്​ അത്യുഷ്ണ മാസങ്ങളെന്ന്​ കണക്കാക്കുന്നതെ​ങ്കിലും വേനൽ ​ഫെബ്രുവരിയിൽ തന്നെ കനത്തു തുടങ്ങി. മധ്യകേരളത്തിലും തീരദേശങ്ങളിലും ഇടനാടൻ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലും വൻതോതിൽ ചൂട്​ കൂടി. രാത്രികാലങ്ങളിൽ കിട്ടുന്ന ചെറിയ തണുപ്പ്​ ഉഷ്ണത്തിലേക്ക്​ വഴിമാറിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്​. ഇനി പകൽ ചൂട്​ കൂടുകയും രാത്രി തണുപ്പ്​ കുറയുകയും ചെയ്യും.

സാധാരണ മാർച്ച്​, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടാറുള്ള യു.വി. സൂചികയിലെ ഉയർന്ന നിരക്ക്​ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തയെന്നതാണ്​ ഇപ്പോൾ ഏറെ ആശങ്ക ഉയർത്തുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്ക്​ ഇട നൽകിയേക്കാവുന്ന എട്ടിന്​ മുകളിലേക്ക്​ സൂചിക എത്തുകയാണ്​. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യു.വി. സൂചിക അഞ്ചു മുതൽ ഏഴ്​ വരെ എന്ന മിതമായ പരിധിയിലാണ്​ അനുഭവപ്പെട്ടിരുന്നത്​. മാർച്ച്​​ പകുതിക്ക്​ ശേഷമാണ്​ സൂചിക 10 കടക്കാറ്​. ഇത്തവണ​ ​ഫെബ്രുവരിയിൽ തന്നെ എട്ടിലും ഒൻപതിലും എത്തി. അടുത്ത രണ്ട്​ മാസങ്ങളിൽ കടുത്ത ചൂടിനും വരൾച്ചക്കും സാധ്യത പ്രവചിക്കുകയാണ്​ കാലാവസ്ഥ വിദഗ്ധർ.

സൂര്യാതപം ജീവനെടുക്കുമോ

ലോകാരോഗ്യ സംഘടന നിശ്ചയിച്ച മാനദണ്ഡമനുസരിച്ച്​ 0 മുതൽ 11 ൽ കൂടുതൽ വരെയുള്ള സൂചികയിലാണ്​ അൾട്രാ വയലറ്റ്​ വികിരണതോത്​ അളക്കുന്നത്​. യു.വി സൂചിക 1 മുതൽ 2 വരെ സുരക്ഷിതം, 3 മുതൽ 5 വരെ മിതം, 5 മുതൽ 7 വരെ ഉയർന്നത്​, 8 മുതൽ 10 വരെ അതിശക്​തം, 11 പ്ലസ്​ -അതീവ അപകടം എന്നീ കാറ്റഗറികളായാണ്​ തിരിച്ചിട്ടുള്ളത്. പലപ്പോഴും ​ കേരളത്തിൽ ഈ ഇൻഡക്സ്​ 11 കടക്കാറുമുണ്ട്​. ഓരോ ജില്ലകളിലും സജ്ജീകരിച്ച യു.വി. ബയോ മീറ്ററുകൾ വഴിയാണ്​ ഈ ഇൻഡക്സ്​ നമുക്ക്​ ലഭിക്കുന്നത്​.

ഈ ഭീഷണി നിലനിൽക്കുമ്പോൾ തന്നെ സൂര്യാതപം മൂലം നഷ്ടപ്പെടുന്ന ജീവനുകൾ നമ്മുടെ സജീവ ചർച്ച വിഷയം ആകാത്തത്​ എന്തുകൊണ്ടാണ്​ എന്ന്​ നമുക്ക്​ പരശോധിക്കാം. സൂര്യാഘാതത്തെ തുടർന്നുള്ള നിർജലീകരണം, മരണത്തിൽ എത്തുന്നത്​ ഹൃദയാഘാതം ഉൾപ്പടെ മറ്റ്​ വഴികളിലടെയാണ് എന്നതാണ്​ ഇതിനുള്ള ഒരു കാരണം​. അതിനാൽ അവ ആരോഗ്യവകുപ്പിന്‍റെ കണക്കിൽ പെടുന്നില്ല.

2010 മാർച്ച്​ മാസമാണ്​ കേരളത്തിൽ ആദ്യമായി സൂര്യാതപം പാലക്കാട്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 2011ൽ തൃശൂരിലും മറ്റ്​ പല ഉൾനാടുകളിലും റിപ്പോർട്ട്​ ചെയ്തു. ഈ നിരക്ക് ക്രമാതീതമായി ഉയർന്നത്​ 2019ൽ ആയിരുന്നു. പിന്നീട്​ സൂര്യാഘാതം എന്നത്​ വാർത്ത ആവാതായി. സൂര്യാഘാതം വന്നവർ ആശുപത്രിയിലും പോകാത്ത അവസ്ഥയായി.

യു.വി വികിരണം ഭീഷണിയാകുന്നത്​

കാലാവസ്ഥ വ്യതിയാനവും ഓസോൺ പാളിയിലെ ബലക്ഷയവും തന്നെയാണ്​ യു.വി വികിരണതോത്​ വർധിപ്പിക്കുന്നത്​. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലെ ഓസോണാണ്​ അൾട്രാവലയററ്​ രശ്മികളെ തടയുന്നത്​. അന്തരീക്ഷത്തിൽ നീരാവി കുറയുമ്പോൾ യു.വി വികിരണങ്ങളെ തടയാ​നോ ചിതറിച്ചുകളയനോ കഴിയാതെ വരുന്നു. ഇതെത്തുടർന്ന്​ ​ വികിരണം നേരിട്ട്​ ഭൂമിയിലേക്ക്​ പതിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക്​ ​ മുകളിലെ ഓസാൺ സാന്ദ്രതയിൽ ഉണ്ടാകുന്ന ചെറിയമാറ്റം ​പോലും യു.വി. വികിരണ തോതിൽ പ്രതിഫലിക്കും. കേരളം ഭൂമധ്യ ​രേഖക്ക്​ അടുത്തായതിനാൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നതാണ്​ മറ്റൊരു കാരണം.

സംസ്ഥാനത്ത്​ ചൂടിനൊപ്പം മാരകമായ അ​ൾട്രാ വയലറ്റ്​ വികിരണ പതനം അപകടരേഖ കടന്നിട്ടും ഗൗരവ പഠനം നടന്നിട്ടില്ലെന്ന്​ അറിയാമോ. 2007-2010 വ​രെ കാർഷിക സർവകലാശാല കാലവസ്ഥ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ്​ യു.വി വികിരണതോത്​ സംബന്ധിച്ച ആദ്യ പഠനം നടന്നത്​. ഡോ. പ്രസാദ റാവുവിന്‍റെയും ഡോ. ഗോപകുമാർ ചോലയിലിന്‍റെയും നേതൃത്വത്തിൽ നടന്ന പഠനത്തിൽ അൾട്രാ വയലറ്റ്​ വികിരണങ്ങൾ വരും വർഷങ്ങളിൽ കൂടുമെന്ന്​ വിലയിരുത്തിയിരുന്നു. രണ്ട്​ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കുറേ യു.വി ബ​യോ മാപിനികൾ സ്ഥാപിച്ചതല്ലാതെ കാര്യമായ തുടർ പഠനങ്ങൾ നടന്നില്ല.

വേണ്ടത്​ മുൻകരുതലും തുടർ പഠനങ്ങളും

ദുരന്ത നിവാരണ വകുപ്പും കാലാവസ്ഥ വകുപ്പും നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ട്​. അവയെ മുഖവിലക്കെടുക്കണം. ജാഗ്രതയാണ്​ ആവശ്യം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഇവ ഉൾപ്പടെ നിദേശങ്ങൾ അനുസരിക്കുക എന്നത്​ മാത്രമാണ്​ പ്രതിരോധം. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളിൽ തുടർ പഠനങ്ങൾ​ വേണ്ടതാണ്​. അതോടൊപ്പം പരിസ്ഥിതി സൗഹാർദ ജീവിതം പുലർത്തി നമ്മടെ ലോകത്തെ മനോഹരമാക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com