വിദ്യാർഥികളുടെ ജീവിതം പന്താടുകയാണോ വിദ്യാഭ്യാസ മന്ത്രാലയം?

നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച 24 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്തെ നി​​ഷ്ഫ​​ല​​മാ​​ക്കി​​യ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സി​​ബി​​എ​​സ്ഇ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത പുറത്തുവരുന്നത്
വിദ്യാർഥികളുടെ ജീവിതം പന്താടുകയാണോ  വിദ്യാഭ്യാസ മന്ത്രാലയം?
Published on
Updated on

സിബിഎസ്ഇ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിനായി ഉപയോഗിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു. പരീക്ഷാ പേപ്പറുകൾ ഹാക്കർമാർ വഴി പൊതുവിടത്തിൽ ലഭ്യമായത്തോടെ സുരക്ഷാ ലംഘനം നടന്നിട്ടില്ലെന്ന സിബിഎസ്ഇ നിലപാട് പൊളിഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സാങ്കേതികവും സുരക്ഷാപരവുമായ പാളിച്ചകൾ അക്കമിട്ട് നിരത്തിയും ഉത്തരപേപ്പറുകൾ പങ്കുവെച്ചും എത്തിക്കൽ ഹാക്കർമാരും വിദ്യാർഥികളും രംഗത്തുവന്നതോടെയാണ് വീഴ്ച തുറന്നുസമ്മതിച്ച് സിബിഎസ്ഇ ക്ഷമ ചോദിച്ചത്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിലും സിയുഇടി പരീക്ഷ നടത്തിപ്പിലും ഉൾപ്പെടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും മാപ്പുപറച്ചിലും അന്വേഷണവും പുന:പരീക്ഷ നടപടികളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിൻറെ ഭാവിയെ വാർത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗം ഇന്ന് കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായി മാറിയിരിക്കുന്നു.

വിദ്യാർഥികളുടെ ജീവിതം പന്താടുകയാണോ വിദ്യഭ്യാസ മന്ത്രാലയം?

മാനവശേഷി വികസന മന്ത്രാലയത്തിന്റെ പേര് മാറ്റി വിദ്യാഭ്യാസ മന്ത്രാലയമാക്കിയെന്നതൊഴിച്ചാൽ, കാര്യക്ഷമത തൊട്ടുതീണ്ടിയില്ലാത്ത ഭരണസംവിധാനമാണ് അധികാരത്തിലെന്ന് ചോദ്യക്കടലാസ്‌ ചോർച്ചകളും മറ്റ് ഗുരുതര വീഴ്ചകളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നീ​​റ്റ് പ​​രീ​​ക്ഷ​​യും സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷാ​​ഫ​​ല​​വു​​മൊ​​ക്കെ താ​​റു​​മാ​​റാ​​യാ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക​​ല്ലാ​​തെ മ​​റ്റാ​​ർ​​ക്കും ന​​ഷ്‌​ട​മോ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മോ ഇ​​ല്ലാ​​ത്ത സ്ഥി​​തി​​യാ​​യിരിക്കുന്നു. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച 24 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്തെ നി​​ഷ്ഫ​​ല​​മാ​​ക്കി​​യ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സി​​ബി​​എ​​സ്ഇ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ലെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത പുറത്തുവരുന്നത്. 17.68 ല​​ക്ഷം 12-ാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം തെ​​റ്റി​​ച്ചതോടെ പു​​ന​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൻറെ ന​​ട​​പ​​ടി​​ക​​ളിലാണ് സിബിഎസ്ഇ. കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​ക​​ളി​​ൽ​​നി​​ന്നു ത​​ത്കാ​​ലം ത​​ടി​​യൂ​​രാ​​നു​​ള്ള നീ​​ക്ക​​മ​​ല്ലാ​​തെ മറ്റൊന്നുമുണ്ടാകുന്നില്ല. 2024ലെ ​​നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള എ​​ൻ​​ടി​​എ ഒ​​ന്നും പ​​ഠി​​ച്ചി​​ല്ലെ​​ന്നാ​​ണ് സു​​പ്രീം​​കോ​​ട​​തി വി​​മ​​ർ​​ശി​​ച്ച​​ത്. ച​​രി​​ത്ര​​പാ​​ഠ​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ വെ​​ട്ടലുകളും തിരുത്തലുകളും വരുത്തിയ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം, സം​​ഘ​​പ​​രി​​വാ​​ർ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ലുകൾ തെറ്റുകൂടാ​​തെ ന​​ട​​ത്താൻ മറന്നിരുന്നില്ല. പക്ഷേ അവരുടെ അ​​ടി​​സ്ഥാ​​ന ജോ​​ലി​​ക​​ൾ മ​​റ​​ന്നെന്ന് ഈ വീഴ്ചകൾ വെളിപ്പെടുത്തുന്നുണ്ട്.

വീഴ്ച തുറന്ന് സമ്മതിച്ച് സിബിഎസ്ഇ

ഈ ​​വ​​ർ​​ഷം ന​​ട​​പ്പി​​ലാ​​ക്കി​​യ സിബിഎസ്ഇ ഓ​​ൺ സ്ക്രീ​​ൻ മാ​​ർ​​ക്കിം​​ഗ് എ​​ന്ന ഡി​​ജി​​റ്റ​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യ രീ​​തി​​യാ​​ണ് അടപടലം പാളിയ​​ത്.. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ൻറെ സ്കാ​​ൻ ചെ​​യ്ത ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പു നോ​​ക്കി​​യാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തിയത്. ആ​​ദ്യ​​ദി​​നം ഉയർന്നത് മാ​​ർ​​ക്ക് കു​​റ​​ഞ്ഞ​​തി​​ൻറെ ഒ​​റ്റ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ലും പെ​​ട്ടെ​​ന്ന​​തു രാ​​ജ്യ​​മൊ​​ട്ടാ​​കെ പട​​ർ​​ന്നു. പു​​നർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ൻറെ പ​​ക​​ർ​​പ്പെ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഇ​​തി​​ൽ പ​​ല​​തും വാ​​യി​​ക്കാ​​ൻ​​പോ​​ലു​​മാ​​കാ​​ത്ത നി​​ല​​യി​​ലാ​​ണെ​​ന്ന വ​​സ്തു​​ത പു​​റ​​ത്താ​​യ​​ത്. പൂ​​ർ​​ണ ഉ​​ത്ത​​ര​​മെ​​ഴു​​തി​​യ​​വ​​ർ​​ക്കു​​പോ​​ലും പൂ​​ജ്യം മാ​​ർ​​ക്കാ​​യി. സ്കാ​​ൻ ചെ​​യ്യാ​​ൻ ക​​രാ​​റെ​​ടു​​ത്ത സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​ക​​ൾ അ​​തു കൃ​​ത്യ​​മാ​​യി ചെ​​യ്യാ​​ത്ത​​തും അ​​വ്യ​​ക്ത​​മാ​​യ ആ ​​പ​​ക​​ർ​​പ്പു​​ക​​ൾ ​​വച്ചു മാ​​ർ​​ക്കി​​ട്ട​​തു​​മാ​​ണ് പി​​ഴ​​വെ​​ന്നും ഏ​​താ​​ണ്ട് വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. വാ​​യി​​ക്കാ​​നാ​​വാ​​ത്ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് വ​​ച്ച് അ​​ധ്യാ​​പ​​ക​​ർ എ​​ങ്ങ​​നെ മാ​​ർ​​ക്കി​​ട്ടെ​​ന്ന​​തും ദു​​രൂ​​ഹ​​മാ​​ണ്. അ​​ധ്യാ​​പ​​ക​​രു​​ടെ പ​​രാ​​തി മു​​ക​​ളി​​ലു​​ള്ള​​വ​​ർ അ​​വ​​ഗ​​ണി​​ച്ചോ എ​​ന്ന​​തി​​ൽ ഉ​​ൾ​​പ്പെ​​ടെ ഒ​​ന്നി​​ലും ഇതുവരെ വ്യ​​ക്ത​​ത​​യി​​ല്ല.

വേദാന്തിന്റെ വെളിപ്പെടുത്തലും രാജ്യദ്രോഹി ആരോപണവും

ഫിസിക്സ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് വന്നപ്പോഴാണ് സിബിഎസ്ഇ പ്ലസ് ടു വിദ്യാർഥിയായ വേദാന്ത് ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെട്ടത്. സി.ബി.എസ്.ഇയിൽ നിന്ന് കിട്ടിയതാകട്ടെ മറ്റൊരാളുടെ ഉത്തരക്കടലാസും. ഈ സംശയം സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് പ്രശ്നം പൊതുജന ശ്രദ്ധയിൽ വരുന്നത്. ഇതേത്തുടർന്ന് പാകിസ്താനി എന്നും രാജ്യദ്രോഹി എന്നുമൊക്കെയുള്ള ആക്രമണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ആ 17 കാരന് കേൾക്കേണ്ടിവന്നു. ഇതിന് പിന്നാലെയാണ് പോർട്ടലിലെ സുരക്ഷ വീഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. വിവാദത്തെത്തുടർന്ന് പോർട്ടലിലെ സുരക്ഷാ പോരായ്മകൾ പരിഹരിക്കാൻ ഐഐടി വിദഗ്ധരടങ്ങുന്ന സർക്കാർ സൈബർ സുരക്ഷാ സംഘത്തെയും സിബിഎസ്ഇ നിയോഗിച്ചിട്ടുണ്ട്. സിബിഎസ്ഇ 12ാം ക്ലാസിലെ 20 ലക്ഷത്തോളം വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകൾ എഡബ്ല്യുഎസ് ക്ലൗഡ് സംഭരണത്തിൽനിന്ന് ആർക്കും കാണാൻ കഴിയുന്ന രീതിയിൽ ഓൺലൈനിൽ പരസ്യമായെന്നും ഇത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും ആരോപിച്ച് കോൺഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്ന വലിയൊരു വിവരച്ചോർച്ചയാണിതെന്നും ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്തി സിബിഎസ്ഇ കരാർ നൽകിയതുമൂലമാണ് ഇത് സംഭവിച്ചതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. മാത്രമല്ല, ഓൺ​സ്ക്രീൻ മൂല്യനിർണയ കരാർ ലഭിച്ച കമ്പനിയും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ചോദ്യക്കടലാസ്‌ വിഷയത്തിൽ മേൽനോട്ടം പ്രധാനമന്ത്രിയോ​?

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടയിൽ നീറ്റ് ചോദ്യപ്പേർ ചോർച്ച വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം വിദ്യഭ്യാസ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ്. ചോദ്യക്കടലാസ്‌ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന വിശദീകരണം പരീക്ഷാനടത്തിപ്പിൽ വിദ്യാഭ്യാസമന്ത്രി പരാജയപ്പെട്ടെന്ന പരോക്ഷസമ്മതമായി കണക്കാക്കാം. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ്‌ ചോർച്ച സമീപകാലത്ത് തുടർക്കഥയായിക്കൊണ്ടിരിക്കുന്നു. ഓരോ ചോർച്ച കഴിയുമ്പോഴും പഴുതടച്ചെന്ന പ്രഖ്യാപനം എത്തുമെങ്കിലും യാതൊരു മാറ്റവും സംഭവിക്കുന്നില്ല. വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്കെത്തും മു​മ്പേ ചോദ്യക്കടലാസുകൾ കരിഞ്ചന്തയിലെത്തുന്നു. വ്യക്തികളും ഉത്തരവാദപ്പെട്ടവരും ചില പരിശീലനകേന്ദ്രങ്ങളും ലക്ഷങ്ങൾ വിലപേശി നീറ്റിനെ ഒരു കച്ചവട അവസരമാക്കി മാറ്റുന്നു. ഇതൊക്കെ കണ്ടിട്ടും അറിയാത്ത പോലെ ഇരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിസ്സംഗതക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. ദേശീയ പരീക്ഷാ ഏജൻസി അഥവാ എൻടിഎയുടെ പ്രവർത്തനം അതിലും കഷ്ടമാണ്. 22 ലക്ഷം കുട്ടികളെ പ്രതീക്ഷകളിൽനിന്ന് പുറത്താക്കിയാണ് നീറ്റ് യുജി 2026 പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയത്. ഉന്നത പ്രവേശനപരീക്ഷാ നടത്തിപ്പിനായി 2017-ൽ കൊട്ടിഘോഷിച്ച് സൃഷ്ടിച്ച എൻടിഎ, കെടുകാര്യസ്ഥതയുടെയും പരിമിതികളുടെയും വലയത്തിലാണ്. ഉറവിടത്തിൽത്തന്നെ ചോർച്ചകൾ കണ്ടെത്തിയിട്ടും അതുപോലും അടയ്ക്കാൻ കഴിയാതെ ഉഴലുകയാണ് അവർ.

പി​​ഴ​​വ് സ​​ർ​​ക്കാ​​രി​​ൻറേ​​ത്, പി​​ഴ ഇ​​ര​​ക​​ളു​​ടേ​​ത്

രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്നത് കേവലമൊരു സാങ്കേതിക തകരാറോ താൽക്കാലിക വീഴ്ചയോ അല്ല, മറിച്ച് ഭരണസംവിധാനത്തിന്റെ കടുത്ത കെടുകാര്യസ്ഥതയാണ്. നീറ്റ് പരീക്ഷാ ചോർച്ച മുതൽ സിബിഎസ്ഇ ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ സുരക്ഷാ വീഴ്ചകൾ വരെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെയാണ് കരിനിഴലിലാക്കുന്നത്. രാജ്യത്തെ പ്രധാന പരീക്ഷാ നടത്തിപ്പുകളിൽ വീഴ്ചകൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നു. അതിനുളള പിഴയൊടുക്കേണ്ടി വരുന്നതാകട്ടെ വിദ്യാർത്ഥികളും. അതായത് പി​​ഴ​​വ് സ​​ർ​​ക്കാ​​രി​​ൻറേ​​ത്, പി​​ഴ ഇ​​ര​​ക​​ളു​​ടേ​​ത്! സ്വ​​ന്തം ഉ​​ത്ത​​ര​​വാദി​​ത്വ​​ങ്ങ​​ൾ നിർവഹിക്കുന്നതിൽ നിന്ന് മുഖം തിരിക്കുന്ന കേന്ദ്ര സ​​ർ​​ക്കാ​​ർ ജ​​ന​​ങ്ങ​​ളെ വീണ്ടും തോ​​ൽ​​പ്പി​​ച്ചുകൊണ്ടേയിരിക്കുന്നു. ഇതോടുകൂടി സ്​പോട്ട്ലൈറ്റ് സമാപിക്കുന്നു.

News Malayalam 24x7
newsmalayalam.com