SPOTLIGHT | എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക മാ​റി​യോ ?

ഗൗ​ര​വ​മാ​യി സ​മീ​പി​ക്കേ​ണ്ട ഈ ​വി​ഷ​യം മ​റ​ന്ന് രാ​ഷ്ട്രീ​യ​പ്പോ​രാ​യി മാ​റി എ​ന്ന​താ​ണ് ഈ ​വി​വാ​ദ​ത്തി​ൻ്റെ ഇപ്പോഴത്തെ ദു​ര്യോ​ഗം.
SPOTLIGHT | എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക മാ​റി​യോ ?
Published on: 
Updated on: 

എ​സ്എം​എ മ​രു​ന്ന് വി​വാ​ദം മ​രു​ന്ന് പ​രീ​ക്ഷ​ണ ഘ​ട്ടം ക​ഴി​ഞ്ഞ് ജനറിക് മരുന്ന് വേണോ എന്ന ചോദ്യമുയർത്തി, രാ​ഷ്ട്രീ​യ പോ​ർ​വി​ളി​ക​ളു​ടെ വി​വാ​ദ​ കേ​ന്ദ്രമായി മാറിക്കഴിഞ്ഞിരിക്കു​ന്നു. പ​ല അ​ട​രു​ക​ളി​ലാ​യാ​ണ് ഈ ​വി​വാ​ദം കി​ട​ക്കു​ന്ന​തും ച​ർ​ച്ച​ ചെ​യ്യേ​ണ്ടതും. ജ​ന​റി​ക് മ​രു​ന്നും പേ​റ്റ​ൻ്റ് മ​രു​ന്നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മായി വേ​ണ​മെ​ങ്കി​ൽ ഈ ​വി​വാ​ദ​ത്തെ സ​മീ​പി​ക്കാം. ഗൗ​ര​വ​മാ​യി സ​മീ​പി​ക്കേ​ണ്ട ഈ ​വി​ഷ​യം മ​റ​ന്ന് രാ​ഷ്ട്രീ​യ​പ്പോ​രാ​യി മാ​റി എ​ന്ന​താ​ണ് ഈ ​വി​വാ​ദ​ത്തി​ൻ്റെ ഇപ്പോഴത്തെ ദു​ര്യോ​ഗം. കൃ​ത്യ​മാ​യി രോ​ഗി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​തെ ഡോ​ക്ടേ​ഴ്സ് സാ​മ്പി​ൾ, ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ഓ​ൺ​ലി എ​ന്ന സ്റ്റി​ക്ക​ർ പ​തി​ച്ച മ​രു​ന്ന് ന​ൽ​കി എ​ന്ന​ത് തെ​റ്റ് ത​ന്നെ​യാ​ണ്. ഇ​ത് കാ​ണു​മ്പോ​ൾ മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​ണോ എ​ന്ന് രോ​ഗി​ക്ക് തോ​ന്നു​ക സ്വാ​ഭാ​വി​കം. ​ഈ വ​ശം ത​ന്നെ​യാ​ണ് ഈ ​വി​ഷ​യ​ത്തെ ഗു​രു​ത​ര​വും ജ​ന​ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം ആ​ക്കി​യ​തും. മ​രു​ന്ന് പ​രീ​ക്ഷ​ണ​മാ​യി​രു​ന്നി​ല്ല ന​ട​ന്ന​ത് എ​ന്ന​ത് അ​ധി​കൃ​ത​ർ ഇ​ന്ന് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ആ വാദം രോ​ഗി​ക​ളും പ്ര​തി​പ​ക്ഷ​വും എ​ത്ര​മാ​ത്രം ഉ​ൾക്കൊ​ള്ളും എ​ന്ന് വരും ദിവസങ്ങളിൽ അറിയാം. ഇതു ത​ന്നെ​യാ​ണ് ഇ​ന്ന് സ്​​പോ​ട്ട്ലൈ​റ്റും വി​ഷ​യ​മാ​ക്കു​ന്ന​തും. ​എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക മാ​റുമോ?

എ​സ്എം​എ മ​രു​ന്ന് വി​വാ​ദം: രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക മാ​റി​യോ?

ഒ​ടു​വി​ൽ ആ​രോ​ഗ്യ​ വ​കു​പ്പി​ൽ നി​ന്നും മ​ന്ത്രി​യി​ൽ നി​ന്നും വ്യ​ക്ത​മാ​യ മ​റു​പ​ടി എ​ത്തി​യി​രി​ക്കു​ന്നു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് നാ​റ്റ്കോ ഫാ​ർ​മ​യു​ടെ Risdiplam നാ​റ്റ്സ്മാ​ർ​ട്ട് മ​രു​ന്ന് ന​ൽ​കു​ന്ന​തെ​ന്ന് വിദ​ഗ്ധ സ​മി​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. രോ​ഗി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ കൂ​ട്ട​ണ്ട എ​ന്ന് ക​രു​തി​യാ​ണ് മ​രു​ന്ന് തി​രി​ച്ചെ​ടു​ത്ത​ത്. രോഗികളുടെ ര​ക്ഷി​താ​ക്ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യ​തിന് പി​ന്നി​ൽ വി​ദേ​ശ ബഹുരാഷ്ട്ര മ​രു​ന്ന് ക​മ്പ​നി​യാണെന്നും മന്ത്രി ആ​രോ​പി​ച്ചു. 2024​ൽ റോ​ഷ് എ​ന്ന സ്വി​സ് ക​മ്പ​നി​യി​ൽ നി​ന്നാ​ണ് മ​രു​ന്ന് അ​ന്ന് വാ​ങ്ങി​യി​രു​ന്ന​ത്. 50 കോ​ടി അ​വ​ർ​ക്ക് ഇ​നി​യും കൊ​ടു​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

SMAക്കു​ള്ള നാ​റ്റ്‌​സ്മാ​ര്‍ട്ട് എ​ന്ന മ​രു​ന്ന് എ​ല്ലാ​വി​ധ മാ​ന​ദണ്ഡ​ങ്ങ​ളും പാ​ലി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ല്‍നി​ന്ന് അം​ഗീ​കാരം നേ​ടി​യാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​ച്ച​തെ​ന്ന് വിശദീകരിച്ച് നിര്‍മാ​താ​ക്ക​ളാ​യ നാ​റ്റ്‌​കോ ഫാ​ര്‍മ വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​ർ വി​ളി​ച്ച ടെ​ൻ​ഡ​റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക ക്വോ​ട്ട് ചെ​യ്ത ക​മ്പ​നി​യാ​ണ് നാ​റ്റ്കോ. പേ​ഷ്യ​ന്റ് അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ വാ​ങ്ങു​ന്ന ഓ​രോ 3 കു​പ്പി​ക​ൾ​ക്കും 1 കു​പ്പി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഇത്തരത്തിൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കു​പ്പി​ക​ളി​ൽ 'ഫി​സി​ഷ്യ​ൻ സാ​മ്പി​ൾ slash ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ​ക്ക് മാ​ത്രം' എ​ന്ന് പൊ​തു​വാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, കേ​ര​ള സ​ർ​ക്കാ​രി​ന്റെ ക​രാ​ർ പ്ര​കാ​രം ഇ​വ 'ഫി​സി​ഷ്യ​ൻ സാ​മ്പി​ളു​ക​ൾ' ആ​യി മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും യാ​തൊ​രു​വി​ധ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വേ​ണ്ടി​യ​ല്ലെ​ന്നും നാ​റ്റ്കോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

​പേ​റ്റ​ൻ്റോ ജ​ന​റി​ക്കോ ഏ​താ​ണ് വേ​ണ്ട​ത്?

സ്വി​സ് ക​മ്പ​നി​യാ​യ റോ​ഷിൻ്റെ Evrysdi ബ്രാ​ൻ​ഡി​ലെ risdiplam എ​ന്ന​ത് എ​സ്എം​എ രോ​ഗി​ക​ൾ​ക്കു​ള്ള ഒ​രു പേ​റ്റ​ന്റ് മ​രു​ന്നാ​ണ്. ഒരുബോ​ട്ടി​ലി​ന് ആ​റ് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യ്ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന ഈ SMA മ​രു​ന്നി​ന് പ​ക​ര​മാ​യി, 2024ലാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ നാ​റ്റ്‌​കോ 'നാ​റ്റ്‌​സ്മാ​ർ​ട്ട്' എ​ന്ന പേ​രി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ജ​ന​റി​ക് പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. വി​ല​കൂ​ടി​യ ബ്രാ​ൻ​ഡ​ഡ് മ​രു​ന്നു​ക​ളു​ടെ പേ​റ്റ​ന്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം വി​പ​ണി​യി​ലെ​ത്തു​ന്ന അ​തേ രാ​സ​ഘ​ട​ക​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള, കു​റ​ഞ്ഞ വി​ല​യി​ലു​ള്ള മ​രു​ന്നു​ക​ളാ​ണ് ജ​ന​റി​ക് മ​രു​ന്നു​ക​ൾ. പേ​റ്റ​ന്റ് ലം​ഘ​നം ആ​രോ​പി​ച്ച് റോ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും, വി​പു​ല​മാ​യ പ്രൊ​ഡ​ക്റ്റ് പേ​റ്റ​ന്റ് റോ​ഷി​ന് ഇ​ന്ത്യ​യി​ൽ ഇ​ല്ലെ​ന്ന സാ​ങ്കേ​തി​ക വ​ശ​വും പൊ​തു​ജ​നാ​രോ​ഗ്യ താ​ൽപ്പ​ര്യ​വും മു​ൻ​നി​ർ​ത്തി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് നാ​റ്റ്‌​കോ​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​തി​നെ​തി​രെ റോ​ഷ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി 2025 ഒ​ക്ടോ​ബ​റി​ൽ സു​പ്രീം കോ​ട​തി​യും ത​ള്ളി​യ​തോ​ടെ​യാ​ണ്, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത ഈ ​ജീ​വ​ൻ​ര​ക്ഷാ മ​രു​ന്ന് തു​ച്ഛ​മാ​യ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ നാ​റ്റ്‌​കോ​യ്ക്ക് പൂ​ർ​ണ്ണ അ​നു​മ​തി ല​ഭി​ച്ച​ത്. അ​തേമാ​സം ത​ന്നെ ഈ ​ജ​ന​റി​ക് മ​രു​ന്ന് 'Natsmart' എ​ന്ന brand nameൽ ​ഇ​ന്ത്യ​യി​ൽ വി​പ​ണി​യി​ൽ ഓ​രോ കു​പ്പി​ക്കും 15,900 രു​പ​ക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങി. അ​താ​യ​ത്, ബ്രാ​ൻ​ഡ​ഡ് മ​രു​ന്നി​നെ അ​പേ​ക്ഷി​ച്ച് 97 ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞ വി​ല​യി​ലാ​ണ് ജ​ന​റി​ക് മ​രു​ന്ന് ല​ഭ്യ​മാ​യത്.

'ക്യൂ​ർ എ​സ്എം​എ ഫൗ​ണ്ടേ​ഷ​ന് പി​ന്നി​ൽ ആ​ര് ?

SMA ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 'കെ​യ​ർ'​പ​ദ്ധ​തി വ​ഴി 'risdiplam' മ​രു​ന്ന് സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​വേ ഒ​രു നി​യ​മ ന​ട​പ​ടി​കൂ​ടി ​ അഭിമുഖീകരിക്കേണ്ടിവന്നു. നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന വി​ല​കൂ​ടി​യ ഒ​റി​ജി​ന​ൽ മ​രു​ന്നി​ന് പ​ക​രം ചെ​ല​വു​കു​റ​ഞ്ഞ ജ​ന​റി​ക് പ​തി​പ്പ് ന​ൽ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും, ഇ​തി​ന്റെ ഫ​ല​പ്രാ​പ്തി ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് വ​രെ മു​ൻ​പ​ത്തെ മ​രു​ന്ന് ത​ന്നെ തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 'cure SMA ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ'യാണ് ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കിയത് . എ​ന്നാ​ൽ ഹ​ർ​ജി ത​ള്ളി, സ​ർ​ക്കാ​രി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 30ന് ​കോ​ട​തി പ​ച്ച​ക്കൊ​ടി കാ​ട്ടി. അ​ന്ന് ഹ​ർ​ജി ന​ൽ​കി​യ 'cure SMA ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ' ഇ​പ്പോ​ൾ മ​രു​ന്ന് പ​രീ​ക്ഷ​ണ വി​വാ​ദ​വു​മാ​യി വിവാദ മുഖത്ത് സജീവമാണ്. അ​വ​ർ​ക്ക് പി​ന്നി​ൽ ആ​രാ​ണെ​ന്ന് അ​റി​യാ​ൻ കൂ​ടു​ത​ൽ ചി​ന്തി​ക്കേ​ണ്ട​തി​ല്ല​ല്ലോ?

ചി​കി​ത്സാ​വ​കാ​ശ​ത്തി​ലേ​ക്കു​ള്ള പോ​രാ​ട്ട​വും വി​വാ​ദ​ങ്ങ​ളും

രോഗികളിൽ മ​രു​ന്നു​പ​രീ​ക്ഷ​ണം ന​ട​ത്തി എ​ന്ന​തും ബ​യോ ഇ​ക്വ​ല​ൻ​സ് പ​ഠ​നം ന​ട​ന്നി​ല്ല എ​ന്ന​തും ആ​യി​രു​ന്നു ഉ​യ​ർ​ന്ന പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ. ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് ആ​ക്ട് അ​നു​സ​രി​ച്ച്, Bioequivalence studiesന് ​ശേ​ഷ​മാ​ണ് ഇ​ത്ത​രം ജ​ന​റി​ക് മ​രു​ന്നു​ക​ൾ​ക്ക് രാ​ജ്യ​ത്തെ പ്ര​ധാ​ന ഔ​ഷ​ധ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ഡി​സി​ജി​ഐ അ​നു​മ​തി ന​ൽ​കുന്നത്. സങ്കീർണ്ണമായ രാസഘടനയുള്ളവ, ലയിക്കാനും ആഗിരണം ചെയ്യാനും ബുദ്ധിമുട്ടുള്ളവ, നോവൽ ഡ്രഗ് ഡെലിവറി അല്ലെങ്കിൽ മോഡിഫൈഡ് റിലീസ് സംവിധാനമുള്ളവ എന്നിവയ്ക്ക് മാത്രമേ Central Drugs Standard Control Organisation ബയോ ഇക്വിവലൻസ് പഠനം ആവശ്യപ്പെടാറുള്ളൂ. റിസ്ഡിപ്ലാം ഫോർമുലേഷൻ മേൽപ്പറഞ്ഞ ഒരു വിഭാഗത്തിലും ഉൾപ്പെടുന്നില്ല. അതിനാൽ നാറ്റ്സ്മാർട്ടിന് ബയോഇക്വിവലൻസ് പഠനം ആവശ്യമില്ലെന്ന് നാറ്റ്കോ അധികൃതർ വ്യക്തമാക്കി.

ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ഓ​ൺ​ലി സ്റ്റി​ക്ക​ർ എ​ങ്ങ​നെ വ​ന്നു?

അ​പൂ​ർ​വ രോ​ഗ​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നി​ൽ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ഓ​ൺ​ലി എ​ന്നെ​ഴു​തി​യ​ത് ക​ണ്ടാ​ൽ ഏ​ത് രോ​ഗി​യും ഭ​യ​ക്കും. അതാണ് സംഭവിച്ചതും. മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്ന സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​നം തീ​രെ ചെ​റു​ത​ല്ല. രോ​ഗി​ക്ക് മു​മ്പി​ലും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലും കൃ​ത്യ​സ​മ​യ​ത്ത് വി​ശ​ദീ​ക​ര​ണം അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​​ന്റെ പ​രാ​ജ​യ​മാ​ണ്. ​കൃ​ത്യ​മാ​യി രോ​ഗി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​തെ ഡോ​ക്ടേ​ഴ്സ് സാ​മ്പി​ൾ, ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ഓ​ൺ​ലി എ​ന്ന സ്റ്റി​ക്ക​ർ പ​തി​ച്ച മ​രു​ന്ന് ന​ൽ​കി എ​ന്ന​ത് ​അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ഏ​താ​യാ​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കു​പ്പി​ക​ളാ​ണ് രോ​ഗി​ക്ക് ന​ൽ​കി​യ​ത് എ​ന്ന് വ്യ​ക്ത​മാ​ണ്. അ​തി​ന് അ​ധി​കൃ​ത​രു​ടെ സ​മ്മ​ത​മു​ണ്ടോ എ​ന്നാ​ണ് അ​റി​യ​ണ്ടേ​ത്. അ​ത് തി​രി​ച്ചു​വാ​ങ്ങി​ച്ച​തി​ലൂ​ടെ അ​ബ​ന്ധം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടുകയും ചെയ്തു.

രാ​ഷ്ട്രീ​യം ക​ളി​ച്ച​ത് പ്ര​തി​പ​ക്ഷ​മോ?

സ്വാ​ഭാ​വി​ക​മാ​യി ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​യാ​ണ് വി​വാ​ദ​ത്തി​ന് തീ​പ്പൊ​രി​യി​ട്ട​തെ​ങ്കി​ലും ക​ത്തി​പ്പ​ട​ർ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ഇ​ട​പെ​ട​ല​ടെ​യാ​ണ്. യ​ഥാ​ർ​ഥ വി​ഷ​യം അ​റി​ഞ്ഞോ അ​റി​യാ​തെ​യോ, ആ​രോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​റു​ത്താ​ൻ പ്ര​തി​പ​ക്ഷ​ത്തി​നാ​യി. ​മാ​താ​പി​താ​ക്ക​ളു​ടെ കൃ​ത്യ​മാ​യ അ​നു​വാ​ദം വാ​ങ്ങാ​തെ ഇ​ത്ത​രം സാ​മ്പി​ളു​ക​ൾ ന​ൽ​കി​യ​ത് ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെയാണ് വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​ത്. മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ നേ​രി​​ട്ടെ​ത്തി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇതിലൂടെ തു​റ​ന്നു​കി​ട്ടി. എന്നാൽ ഇ​ട​തു​പ​ക്ഷ​ക്കാ​രാ​യ പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​രി​ൽ നി​ന്നു​പോ​ലും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ‘മ​രു​നന്നു ​വി​വാ​ദ കാ​മ്പ​യി​നി​നെ​തി​രെ’ ഉ​യ​ർ​ന്ന​ത്. ​ദീ​ർ​ഘ​കാ​ലം പേ​റ്റ​ൻ്റ് യു​ദ്ധ​ത്തി​ൽ ബ​ഹു​രാ​ഷ്ട്ര പേ​റ്റ​ൻ്റ് കു​ത്ത​ക​ക്കാ​ർ​ക്കെ​തി​രെ പോ​രാ​ടി​യ ഇ​ട​തു​പ​ക്ഷം ഇ​ന്ത്യ​ൻ ക​മ്പ​നി​യെ താ​റ​ടി​ച്ച്, ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യു​ടെ വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന ആ​രോ​പ​ണം അവർ ഉയർത്തി.

നി​ല​വി​ല്‍ ന​ല്‍കി​വ​രു​ന്ന മ​രു​ന്ന്, ദീ​ര്‍ഘ​കാ​ല ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ഉ​യ​ര്‍ന്ന സു​ര​ക്ഷി​ത​ത്വ​വും ഫ​ല​പ്രാ​പ്തി​യും ഉ​ള്ള​താ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ആ​രോ​ഗ്യ​ വ​കു​പ്പും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പേറ്റൻ്റ് മ​രു​ന്നും ജ​ന​റി​ക് മ​രു​ന്നും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട ച​രി​ത്ര​വും കൂ​ടി​യ വി​ല​യി​ൽ മ​രു​ന്ന് ല​ഭ്യമാ​ക്കു​ക​യാ​ണോ കു​റ​ഞ്ഞ ചെ​ല​വി​ലെ ജ​ന​റി​ക് മ​രു​ന്ന് ന​ൽ​കു​ക​യാ​ണോ വേ​ണ്ട​ത് എ​ന്ന ചോ​ദ്യം ഉ​ൾ​പ്പെ​ടെ ഈ ​വി​വാ​ദ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ർ​ച്ച​ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ആരോഗ്യ വകുപ്പ് കൂടി വിശദീകരണവുമായി രംഗത്തെത്തിയതോടെ മരുന്ന് പരീക്ഷണ വിവാദം എന്ന കാമ്പയിനുമായി പ്രതിപക്ഷം എത്ര നാൾ മുന്നോട്ടുപോകും എന്നാണ് കണ്ടറിയേണ്ടത്.

Related Stories

News Malayalam 24x7
newsmalayalam.com