അഭിമാനം വാനോളം; ദേശീയ പുരസ്കാരവേദിയിലെ മലയാളത്തിളക്കം

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കൾ...
അഭിമാനം വാനോളം; ദേശീയ പുരസ്കാരവേദിയിലെ മലയാളത്തിളക്കം
Source: News Malayalam 24x7
Published on
Source: News Malayalam 24x7

ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

അഭിമാനം വാനോളം; ദേശീയ പുരസ്കാരവേദിയിലെ മലയാളത്തിളക്കം
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍; 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
Source: X

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവ്വശി ഏറ്റുവാങ്ങി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവ്വശിക്ക് അവാർഡ് ലഭിച്ചത്.

Source: X

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവൻ ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്താനാണ് വിജയരാഘവന് അവാർഡ് ലഭിച്ചത്.

Source: News Malayalam 24x7

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന് വേണ്ടി അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി.

Source: X

മികച്ച എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി. പൂക്കാലം എന്ന ചിത്രത്തിലെ ഏഡിറ്റിങ്ങിനാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Source: X

ചെറുവയൽ രാമൻ്റെ കഥ പറഞ്ഞ "നെകൽ" എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ എം.കെ. രാമദാസ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.

News Malayalam 24x7
newsmalayalam.com