'ദി ഡെവിള്‍ വെയെഴ്‌സ് പ്രാഡ 2': ആന്‍ഡ്രിയ സാച്ചായി തിരിച്ചെത്തി ആന്‍ ഹാത്‌വെ

ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ചിത്രത്തിലെ ആനിന്റെ ലുക്കുകള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. സീക്വലിലെ താരത്തിന്റെ ലുക്കുകളും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്.
Ann Hathaway
ആന്‍ ഹാത്‌വെSource : Instagram
Published on
Anne Hathaway
ആന്‍ ഹാത്‌വെSource : Instagram

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോളിവുഡിലെ ഐക്കോണിക് ഫാഷന്‍ ചിത്രമായ 'ദി ഡെവിള്‍ വെയെഴ്‌സ് പ്രാഡ'യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 2025 തുടക്കത്തിലാണ് ഡിസ്‌നി ചിത്രത്തിന്റെ സീക്വല്‍ പ്രഖ്യാപിച്ചത്.

Anne Hathaway
ആന്‍ ഹാത്‌വെSource : Instagram

ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ആന്‍ ഹാത്‌വെ, മെരില്‍ സ്ട്രീപ്, എമിലി ബ്ലണ്ട് എന്നിവര്‍ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്.

Anne Hathaway
ആന്‍ ഹാത്‌വെSource : Instagram

ന്യൂയോര്‍ക് സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ആന്‍ഡ്രിയ സാച്ച് എന്ന കഥാപാത്രമായി ആന്‍ ഹാത്‌വെ ഷൂട്ടിംഗ് ആരംഭിച്ചു.

Anne Hathaway
ആന്‍ ഹാത്‌വെSource : Instagram

ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ചിത്രത്തിലെ ആനിന്റെ ലുക്കുകള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. സീക്വലിലെ താരത്തിന്റെ ലുക്കുകളും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. പല നിറത്തിലുള്ള മാക്‌സി ഡ്രസ് മുതല്‍ പവര്‍ സ്യൂട്ട് വരെ ധരിച്ചാണ് രണ്ടാം ഭാഗത്തില്‍ ആന്‍ എത്തുന്നത്.

Anne Hathaway
ആന്‍ ഹാത്‌വെSource : Instagram

ഡേവിഡ് ഫ്രാന്‍കെല്‍ ആണ് ചിത്രത്തിന്റെ സീക്വല്‍ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ആലിന്‍ ബ്രോഷ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. 2026 മെയില്‍ ചിത്രം റിലീസ് ചെയ്യും.

News Malayalam 24x7
newsmalayalam.com