ഒരു വീടൊരുക്കാന്‍ അഞ്ച് കോടി രൂപ; ബോളിവുഡിലെ സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനര്‍മാര്‍

പ്രൊജക്ടിന്റെ വ്യാപ്തിയും ഉപയോഗിക്കുന്ന മെറ്റീരിയലുകളും ആവശ്യങ്ങളും അനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടാകും
സൂസൻ ഖാൻ, ഗൗരി ഖാൻ
സൂസൻ ഖാൻ, ഗൗരി ഖാൻ Image: Instagram
Published on
സൂസൻ ഖാൻ
സൂസൻ ഖാൻImage: Instagram

ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് ഇന്റീരിയര്‍ ഡിസൈനര്‍മാരാണ് ഗൗരി ഖാനും സൂസന്‍ ഖാനും. ബോളിവുഡിലെ പ്രമുഖ താരങ്ങളുടേയും ബിസിനസ് പ്രമുഖരുടേയുമെല്ലാം വീടൊരുക്കുന്നത് ഇവരാണ്.

Image: X

ഷാരൂഖ് ഖാന്റെ ഭാര്യ എന്ന ലേബലിനപ്പുറം ഗൗരി ഖാന്‍ വളര്‍ന്നത് ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെയാണ്. സ്വന്തം വീടായ മന്നത്തില്‍ നിന്നാണ് ഗൗരി ഖാന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ഒരു പ്രൊജക്ടിന് കോടികള്‍ വരെയാണ് ഗൗരി ഖാന്റെ പ്രതിഫലം.

Image: X

ഋത്വിക് റോഷനുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് സൂസന്‍ ഖാന്‍ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത്. സൂപ്പര്‍ ഡിസൈനര്‍മാരായ ഗൗരി ഖാനും സൂസന്‍ ഖാനും ഒരു പ്രൊജക്ടിന് വാങ്ങുന്ന ഫീസ് എത്രയാണെന്ന് അറിയാമോ?

Image: X

ഒരു അഭിമുഖത്തില്‍ സൂസന്‍ ഖാന്‍ തന്നെയാണ് പ്രതിഫല തുക വെളിപ്പെടുത്തിയത്. ഒരു ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ സ്‌ക്വയര്‍ ഫീറ്റിനാണ് സൂസന്‍ ഖാന്‍ ഫീസ് ഈടാക്കുന്നത്. 2000 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്റാണെങ്കില്‍, കസ്റ്റമറുടെ ബജറ്റും സ്ഥലവും ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയും അടിസ്ഥാനപ്പെടുത്തി ഒരു സ്‌ക്വയര്‍ ഫീറ്റിന് 1200 മുതല്‍ 2000 രൂപ വരെ ഈടാക്കും.

Image: Instagram

ജോലി ആരംഭിക്കുന്നതിനു മുമ്പ് പ്രതിഫലത്തിന്റെ 30 ശതമാനം വാങ്ങും. ഡിസൈന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ മെറ്റീരിയലിനുള്ള പണമെടുക്കും. തുടര്‍ന്ന് ഓരോ മുറിയായിട്ടാണ് ജോലി പൂര്‍ത്തിയാക്കുക. മുംബൈയില്‍ 1500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കുന്ന ലക്ഷ്വറി അപ്പാര്‍ട്‌മെന്റാണെങ്കില്‍ ഇന്റീരിയല്‍ ഡിസൈനിങ്ങിന് 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് പ്രതിഫലം വാങ്ങുക.

Image: Instagram

ഗൗരി ഖാന്റെ പ്രതിഫലം എത്രയാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറ് ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ് എന്നാണ് സൂചന. റസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ ഡിസൈന്‍ ആണെങ്കില്‍ തുക മുപ്പത് ലക്ഷം മുതല്‍ 5 കോടി രൂപ വരെയാണ്.

Image: Instagram

ആഡംബര വില്ലകള്‍ക്ക് 3 കോടി രൂപ മുതല്‍ പത്ത് കോടി രൂപ വരെ പ്രതിഫലം വാങ്ങും. വാണിജ്യ പദ്ധതികളാണെങ്കില്‍ 50 ലക്ഷം മുതല്‍ 20 കോടി രൂപവരെയാണ് പ്രതിഫലം. കൂടാതെ ഉപയോക്താവിന്റെ ആവശ്യാനുസരണം ഫര്‍ണിച്ചറുകളും ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നുണ്ട്. അഞ്ച് ലക്ഷം രൂപവരെയാണ് വില.

Image: Instagram

പ്രൊജക്ടിന്റെ വ്യാപ്തിയും ഉപയോഗിക്കുന്ന മെറ്റീരിയലുകളും ആവശ്യങ്ങളും അനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ടാകും.

News Malayalam 24x7
newsmalayalam.com