ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം

ഡൽഹിയിൽ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെ രാജ്യത്ത് ആഘോഷങ്ങൾക്ക് തുടക്കമാകും
India Independence Day
Source: X/ ANI
Published on

1. ദക്ഷിണ കൊറിയ

റിപ്പബ്ലിക് ഓഫ് കൊറിയ എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയ ഓഗസ്റ്റ് 15നാണ് അവരുടെ സ്വാതന്ത്ര്യ ദിനം അഥവാ ഗ്വാങ്‌ബോക്‌ജിയോൾ (പ്രകാശപൂരിത പുനഃസ്ഥാപന ദിനം) ആചരിക്കുന്നത്. 1945ൽ ജാപ്പനീസ് ഭരണത്തിൽ നിന്ന് കൊറിയയെ മോചിപ്പിച്ചതിൻ്റെ സ്‌മരണാർഥമായാണ് ഈ ദിനം ആചരിക്കുന്നത്.

Korean Liberation Day

ജാപ്പനീസ് അധിനിവേശത്തിൻ്റെ അന്ത്യത്തേയും ദക്ഷിണ കൊറിയ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെയും പ്രതീകമാണ് ഈ ദിനം. ചടങ്ങുകൾ, പരേഡുകൾ, സാംസ്‌കാരിക പരിപാടികൾ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളുമായാണ് ഈ ദിവസം ദക്ഷിണ കൊറിയ ആചരിച്ച് വരുന്നത്.

2. ബഹ്‌റൈൻ

1931ൽ എണ്ണ കണ്ടെത്തി ഒരു ശുദ്ധീകരണ ശാല സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്‌റൈൻ. അതേവർഷം തന്നെ ബ്രിട്ടനും ഓട്ടോമൻ സർക്കാരും തമ്മിൽ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു ഉടമ്പടി ഒപ്പുവച്ചെങ്കിലും രാജ്യം ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ തുടർന്നു.

bahrain national day

പിന്നീട് 1971 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ബഹ്‌റൈൻ സ്വാതന്ത്ര്യം നേടിയത്. ബഹ്‌റൈൻ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമായി ആചരിച്ചു വരികയാണ്.

3. റിപ്പബ്ലിക് ഓഫ് കോംഗോ

ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയുടെ ഭാഗമായിരുന്ന കോംഗോ റിപ്പബ്ലിക് 1960 ഓഗസ്റ്റ് 15നാണ് ഫ്രാൻസിൽ നിന്ന് സ്വതന്ത്രമായത്. 1960ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ 'റിപ്പബ്ലിക്ക് ഓഫ് കോംഗോ' ആയി മാറി.

Independence Day of Republic of Congo

കാൽനൂറ്റാണ്ട് കാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990ൽ മാർക്‌സിസം ഉപേക്ഷിച്ചു. 1992ൽ അവിടെ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു.

Liechtenstein National day

4. ലിച്ചെൻ‌സ്റ്റൈൻ

ഓഗസ്റ്റ് 15 ദേശീയ ദിനമായാണ് ലിച്ചെൻ‌സ്റ്റൈൻ ആഘോഷിച്ച് വരുന്നത്. അവർക്ക് സ്വാതന്ത്ര്യ ദിനം അല്ല ഇത്. അവർക്ക് 'ദേശീയ ദിനം' എന്നാൽ രാജ്യത്തിൻ്റെ പരമാധികാരത്തിൻ്റെയും സ്വത്വത്തിൻ്റെയും വാർഷിക ആഘോഷമായി ആഘോഷിക്കുന്നു. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടു പോലെ മാപ്പില്‍ കാണുന്ന രാഷ്ട്രമാണിത്.

5. ഇന്ത്യ

ബ്രിട്ടീഷ് കോളനിവൽക്കരണത്തിൻ്റെ കീഴിലായിരുന്ന ഇന്ത്യ 1947 ഓഗസ്റ്റ് 15നാണ് സ്വതന്ത്രമായത്. അന്ന് മുതൽ രാജ്യം എല്ലാ വർഷവും ഓഗസ്റ്റ് 15നാണ് രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച് വരുന്നത്.

India 79th Independence day

ഡൽഹിയിൽ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതോടെ രാജ്യത്ത് ആഘോഷങ്ങൾക്ക് തുടക്കമാകും. ഇക്കുറി 79ാമത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്.

News Malayalam 24x7
newsmalayalam.com