അന്ന് ലാപ്‌ടോപ്പ് കഴുകി ഉണക്കാനിട്ട പെണ്‍കുട്ടി; സീരിയല്‍ താരം 'ഗോപി ബഹു' വിവാഹിതയായി

ജിയ മനേകിന്റെ വിവാഹമായിരുന്നു ഇന്ന്
Image: Instagram
Image: Instagram
Published on
Image: Instagram

ജിയ മനേക് എന്ന പേര് കേട്ടാല്‍ അധികം പേര്‍ക്ക് അറിയാനിടയില്ല, എന്നാല്‍, ഗോപി ബഹുവിനെ ഭൂരിഭാഗം പേര്‍ക്കും അറിയാം.

Image: Instagram

പ്രശസ്ത ഹിന്ദി സീരിയല്‍ 'സാത്ത് നിഭാന സാത്തിയ എന്ന സീരിയയിലെ പ്രധാന കഥാപാത്രമായിരുന്നു ഗോപി ബഹു

Image: Instagram

ജിയ മനേക് ആണ് ഗോപി ബഹുവിനെ അവതരിപ്പിച്ചത്. ഭര്‍ത്താവിന്റെ ലാപ്‌ടോപ്പ് കഴുകി ഉണക്കാനിട്ട ഗോപി ബഹു ട്രോളുകളിലേയും സ്ഥിരം സാന്നിധ്യമാണ്.

Image: Instagram

ജിയ മനേകിന്റെ വിവാഹമായിരുന്നു ഇന്ന്. സീരിയല്‍ താരം വരുണ്‍ ജെയ്ന്‍ ആണ് വരന്‍. 'ദിയ ഔര്‍ ബാത്തി ഹം' എന്ന ജനപ്രിയ സീരിയയിലൂടെ പ്രശസ്തനാണ് വരുണ്‍ ജെയ്ന്‍.

Image: Instagram

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ വാര്‍ത്ത താരങ്ങള്‍ ആരാധകരെ അറിയിച്ചത്.

Image: Instagram

സ്റ്റാര്‍ പ്ലസില്‍ പ്രക്ഷേപണം ചെയ്ത സാത്ത് നഭാന സാത്തിയയിലൂടെയാണ് ജിയ മനേക് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു ശേഷം ജീനി ഔര്‍ ജൂജു, തേരാ മേരാ സാത്ത് രഹേ എന്നീ സീരിയലുകളിലും ജിയ അഭിനയിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com