ഋത്വിക് റോഷനില്ലാതെ സുന്ദരന്മാരുടെ പട്ടികയോ; ഇതാ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പത്ത് പേര്‍

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ഋത്വിക് റോഷനും
ഋത്വിക് റോഷനില്ലാതെ സുന്ദരന്മാരുടെ പട്ടികയോ; ഇതാ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പത്ത് പേര്‍
Image: Instagram
Published on
BTS V
BTS V Image: V/Instagram

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബിടിഎസ് താരം വി എന്നറിയപ്പെടുന്ന കിം തേഹ്യൂങ് ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് വി.

Image: Instagram

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ്. ഇതിനു മുമ്പും സുന്ദരന്മാരുടെ പട്ടികയില്‍ പാറ്റിന്‍സണ്‍ ഇടംപിടിച്ചിരുന്നു.

Image: Instagram

സുന്ദരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബോളിവുഡ് താരം ഋത്വിക് റോഷന്‍. ഇതിനു മുമ്പും പട്ടികയില്‍ താരം ഇടം നേടിയിരുന്നു.

Image: Instagram

സ്‌പൈഡര്‍ മാന്‍ താരം ടോം ഹോളണ്ടാണ് സുന്ദരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു ഹോളിവുഡ് താരം. പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോം ഹോളണ്ട്.

Image: Instagram

മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനും ആരാധകര്‍ കുറവല്ല. സുന്ദരന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അമ്പതുകാരനായ ബെക്കാം.

Image: Instagram

നടന്‍ ഇദ്രീസ് എല്‍ബയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്. 2016 ല്‍ ഏറ്റവും സ്വാധീനമുള്ള നൂറ് പേരുടെ പട്ടികയിലും ഗോള്‍ഡന്‍ ഗ്ലോബ് ജേതാവ് ഇടംപിടിച്ചിരുന്നു. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇദ്രിസ് എല്‍ബ.

Image: Instagram

കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് സുന്ദരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച ഏക രാഷ്ട്രീയ നേതാവ്. പട്ടികയില്‍ ഏഴാമതാണ് ട്രൂഡോ.

Image: Instagram

ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Image: Instagram

സുന്ദരന്മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഹോളിവുഡ് നടന്‍ ക്രിസ് ഇവാന്‍സാണ്.

Image: Instagram

നടന്‍ സാക് എഫ്രോണും സുന്ദരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com