11-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗാസംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശാഖപ്പട്ടണത്ത് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനത്തിൽ, പ്രസിഡന്റ് ദ്രൗപതി മുർമു ഡെറാഡൂണിൽ നടന്ന യോഗാ പ്രകടനത്തിൽ പങ്കെടുത്തു.
ഉധംപൂരിലെ പതിമൂന്നാം ബറ്റാലിയൻ കാംപസിൽ സംഘടിപ്പിച്ച പ്രത്യേക യോഗ സെഷനിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) പരിശീലനം നേടിയ നായ സർപ്രൈസ് സ്റ്റാറായി.
അഹമ്മദാബാദിൽ നടന്ന യോഗാഭ്യാസ പ്രകടനത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "മനസ്സിലും ശരീരത്തിലും തലച്ചോറിലും ഐക്യം കൊണ്ടുവരുന്ന 'യോഗ' ലോകമെമ്പാടുമുള്ള ആളുകളുടെ ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു," അമിത് ഷാ എക്സില്‍ കുറിച്ചു
നാഗ്പൂരിലെ ധന്തോളിയിലെ യശ്വന്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി
രാജ്യത്തിന് രക്ഷ യോഗ മാത്രമെന്ന് ബോള്‍ഗാട്ടി പാലസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാവരും യോഗ ശീലമാക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു.
യോഗാഭ്യാസനത്തില്‍ സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. യോഗ മന്ത്രിയുടെ ദിനചര്യയുടെ ഭാഗമാണ്.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തലേന്ന്, വെള്ളിയാഴ്ച, മുംബൈയിൽ കടലിലെ യുദ്ധക്കപ്പലിൽ നാവിക ഉദ്യോഗസ്ഥർ യോഗ ചെയ്യുന്നു.
റോഹ്താങ് പാസില്‍ യോഗാ ദിനം ആചരിക്കുന്ന സെന്‍ട്രല്‍ സ്കീ ടീം.