
മമ്മൂട്ടി നിർമിച്ച് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ആരോ'. ഏറെ പ്രതീക്ഷയോടെയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
രഞ്ജിത്തിന്റെ നിർമാണ കമ്പനി ക്യാപിറ്റോള്‍ തിയേറ്ററുമായി ചേര്‍ന്ന് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആദ്യ ഹ്രസ്വ ചിത്രം കൂടിയാണ് 'ആരോ'.
എഴുത്തുകാരൻ വി.ആർ. സുധീഷ് എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് 'ആരോ' അണിയിച്ചൊരുക്കിയിരിക്കുന്നത്. ശ്യാമ പ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനേതാക്കൾ
രഞ്ജിത്തിന്റെയും മമ്മൂട്ടിയുടെയും സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് പ്രീമിയർ ഷോയ്ക്ക് എത്തിയ നടി മഞ്ജു വാര്യർ പറഞ്ഞു.
കൽപ്പറ്റ നാരായണൻ, ലാൽ, അമൽ നീരദ്, അൻവർ റഷീദ്, ബിജിപാൽ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ എത്തിയിരുന്നു.
കഥയുടെ ആശയം കേട്ടപ്പോഴേ മമ്മൂട്ടി കമ്പനി നിർമിക്കാം എന്ന് മമ്മൂട്ടി പറഞ്ഞതായി രഞ്ജിത്ത് പറഞ്ഞു. കാക്കനാട് നടന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ആകും 'ആരോ' റിലീസ് ചെയ്യുക. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കാനും അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നുണ്ട്.