'MOTHER' സ്വെറ്റ് ഷര്‍ട്ട് ധരിച്ച് മകള്‍ക്കൊപ്പം മിലി ബോബി ബ്രൗണ്‍; വൈറലായി ചിത്രങ്ങള്‍

മിലിയും ഭര്‍ത്താവ് ജെയ്ക് ബോംഗിയോവിയും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.
millie bobby brown and husband
മിലി ബോബി ബ്രൗണും ഭർത്താവുംSource : Instagram
Published on
millie bobby brown and husband
മിലി ബോബി ബ്രൗണും ഭർത്താവും Source : Instagram

സ്‌ട്രേഞ്ചര്‍ തിംഗ്‌സ് താരം മിലി ബോബി ബ്രൗണ്‍ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് ലോകം അറിഞ്ഞത്. മിലിയും ഭര്‍ത്താവ് ജെയ്ക് ബോംഗിയോവിയും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ കുഞ്ഞിന്റെ വരവ് പ്രഖ്യാപിച്ചത്.

millie bobby brown
മിലി ബോബി ബ്രൗണ്‍Source : Instagram

പ്രഖ്യാപനത്തിന് പിന്നാലെ ന്യൂയോര്‍ക്കിലെ ഹാംപ്ടണ്‍സില്‍ ദമ്പതികള്‍ മാതാപിതാക്കളായതിന് ശേഷമുള്ള ആദ്യ പബ്ലിക് അപ്പിയറന്‍സ് നടത്തിയിരിക്കുകയാണ്. 'മദര്‍' എന്നെഴുതിയ പിങ്ക് സ്വെറ്റ് ഷര്‍ട്ട് ധരിച്ചുകൊണ്ട് ഭര്‍ത്താവിനൊപ്പം കുഞ്ഞിനെ സ്ട്രോളറില്‍ കൊണ്ടുപോകുന്ന മിലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

Millie Bobby Brown and Husband
മിലി ബോബി ബ്രൗണും ഭർത്താവുംSource : Instagram

"ഞങ്ങള്‍ സുന്ദരിയായ പെണ്‍കുട്ടിയെ ദത്തെടുത്തിരിക്കുകയാണ്. സമാധാനത്തിലും സ്വകാര്യതയിലും രക്ഷാകര്‍തൃത്വത്തിന്റെ ഈ മനോഹരമായ അടുത്ത അധ്യായത്തിലേക്ക് കടക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്", എന്നാണ് കുഞ്ഞിന്റെ വരവ് അറിയിച്ചുള്ള പോസ്റ്റില്‍ മിലി ബോബി ബ്രൗണ്‍ കുറിച്ചത്.

Millie bobby brown and husband
മിലി ബോബി ബ്രൗണും ഭർത്താവുംSource : Instagram

2023 ഏപ്രിലിലാണ് മിലി ബോബി ബ്രൗണും ജെയ്ക് ബോംഗിയോവിയും എന്‍ഗേജ്‌മെന്റ് പ്രഖ്യാപിച്ചത്. പിന്നീട് 2024 മെയില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 20-ാം വയസില്‍ വിവാഹം ചെയ്തതിന് മിലിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Millie Bobby Brown and Husband
മിലി ബോബി ബ്രൗണും ഭർത്താവും Source : Instagram

അഭിനയത്തിന്റെ കാര്യത്തില്‍ മിലി ബോബി ബ്രൗണിന്റെ ആരാധകര്‍ കാത്തിരിക്കുന്നത് സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ അഞ്ചിന് വേണ്ടിയാണ്. നവംബര്‍ 26ന് അഞ്ചാം സീസണിന്റെ ആദ്യ എപ്പിസോഡ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും. 2016ല്‍ ആരംഭിച്ച സീരീസിന്റെ അവസാന സീസണാണിത്.

News Malayalam 24x7
newsmalayalam.com