അഴകളവുകൾക്കൊപ്പം അറിവും ആത്മവിശ്വാസവും മാറ്റുരയ്ക്കുന്ന മത്സരത്തിലൂടെ ലോക സുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തുമോ എന്ന് രാജ്യമാകെ ഹൈദരബാദിലേക്ക് ഉറ്റുനോക്കുകയാണ്. ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ ഇന്ന് വൈകീട്ടാണ് 72-ാമത് മിസ് വേൾഡ് മത്സരം നടക്കുന്നത്.
(Instagram/ Nandini Gupta)
72-ാമത് മിസ് വേൾഡ് മത്സരത്തിൽ ടോപ്പ് 40 വിഭാഗത്തിൽ അതിവേഗം ഇടം നേടിയ 18 മത്സരാർഥികളിൽ ഒരാളായ നന്ദിനി ഗുപ്ത വേദിയിലെത്താൻ ഒരുങ്ങുകയാണ്. രാജസ്ഥാനിലെ കോട്ടയിലെ കർഷക കുടുംബത്തിൽ നിന്ന് വരുന്ന 21കാരിയാണ് നന്ദിനി ഗുപ്ത.
(Instagram/ Nandini Gupta)
നന്ദിനി ഗുപ്ത മത്സരത്തിൽ വിജയിച്ചാൽ, കിരീടം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏഴാമത്തെ വ്യക്തിയാകും. 2017ൽ മാനുഷി ചില്ലർ ആയിരുന്നു അവസാനമായി ഇന്ത്യയിൽ നിന്ന് ഈ കിരീടം നേടിയത്.
(Instagram/ Nandini Gupta)
മെയ് 24ന് നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ സബ് ഇവന്റിൽ വിജയിച്ചുകൊണ്ടാണ് നന്ദിനി ഗുപ്ത ടോപ്പ് 40ൽ ഇടം നേടിയത്.
(Instagram/ Nandini Gupta)
ബോളിവുഡ് ചിത്രം ദേവ്ദാസ് കണ്ട് അതിലെ സുന്ദരിയായ നായിക ഐശ്വര്യ റായിയെക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോഴാണ് ആദ്യമായി മിസ് വേൾഡ് മത്സരത്തെക്കുറിച്ച് കേൾക്കുന്നതെന്ന് നന്ദിനി പിടിഐയോട് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
(Instagram/ Nandini Gupta)
മെയ് ഏഴിന് ആരംഭിച്ച മിസ് വേൾഡ് മത്സരത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി 108 പേരാണ് ഉണ്ടായിരുന്നത്. അമേരിക്ക- കരീബിയൻ, ആഫ്രിക്ക, യൂറോപ്പ് ഏഷ്യ- ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം.
(Instagram/ Nandini Gupta)
ഓരോ വിഭാഗങ്ങളിലും മുന്നിലെത്തിയ പത്ത് പേർ മാത്രമാണ് ഇന്ന് മത്സരിക്കുന്നത്. ഒരു മില്യൺ ഡോളർ, ഏകദേശം എട്ടര കോടിയോളം രൂപയാണ് ലോകസുന്ദരിയെ കാത്തിരിക്കുന്നത്.
(Instagram/ Nandini Gupta)