കഥ പറയുന്ന കൽനഗരം; ഹംപിയിലെ വിസ്മയക്കാഴ്ചകൾ

കല്ലുകൾ കഥ പറയുന്ന ഇടം എന്ന വിശേഷണത്തെ അന്വർഥമാക്കുന്ന സ്തൂപങ്ങളും നിർമിതികളും. വിഖ്യാത രാജവംശത്തിന്റെ പ്രൗഡഗംഭീരമായ കീരിടമഴിച്ച് വിശ്രമിക്കുന്ന കൽനഗരം, ഹംപി. പ്രതാപകാല ചരിത്രം വിളിച്ചോതി നൽക്കുന്ന സ്തൂപങ്ങളും, ക്ഷേത്രങ്ങളും, കൊട്ടാരക്കെട്ടുകളും നിറഞ്ഞ ഹംപിയിലെ അതിശയ കാഴ്ചകളിലേക്ക്
ഹംപി
ഹംപി Source; facebook/ Salini Reghunandhanan
Published on
ഹംപി
ഹംപിSource; Facebbook

പൗരാണിക നിർമാണ വൈദഗ്ധ്യത്തിന്റെ പെരുമ വിളിച്ചോതുന്ന ചരിത്ര നഗരം. ക്ഷേത്ര ഗോപുരങ്ങളിൽ പ്രതിഫലിക്കുന്ന കരവിരുതകളിൽ കാണാം ഹംപിയുടെ പ്രതാപ കാലപ്രൗഡിയുടെ തെളിവുകൾ

ഹംപി
ഹംപിSource; Facebook

സംഗീതം പൊഴിക്കുന്ന കൽമണ്ഡപങ്ങൾ, മനോഹരമായ കൊത്തുപണികൾ വിരഞ്ഞു നിൽക്കുന്ന കൽത്തൂണുകളും കഥ പറയുന്ന ക്ഷേത്ര പരിസരങ്ങൾ. കാലപ്പഴക്കത്തിൽ ഇനിയും കെട്ടുപോകാത്ത നിർമിതികൾ.

ഹംപി
ഹംപിSource; Facebook

അത്യാധുനിക എഞ്ചിനീയറിംഗ് സംവിധനങ്ങളേപ്പോലും അതിശയിപ്പിക്കുന്ന ജലസംഭരണികളും, ജലധാരാ സ്തൂപങ്ങളും ഏറെയുണ്ട് ഇവിടെ.

ഹംപി
ഹംപിSource; Facebook

ആക്രമണങ്ങളും ,കാലാധിക്യവും അതിജീവിച്ച് ഇനിയും വീണുപോകാതെ കൽത്തൂണുകളിൽ അതിജീവിക്കുന്ന മണ്ഡപങ്ങൾ

ഹംപി
ഹംപിSource; Facebook

കുളത്തിൽ പ്രതിഷ്ഠിച്ച ശിവലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം അങ്ങനെയങ്ങനെ നിരവധി ക്ഷേത്രങ്ങളുടെ, പ്രതിഷ്ഠകളുടെ സമ്മേളനനഗരി. ആക്രമണങ്ങൾക്ക് ശേഷം അവശേഷിച്ച തലയും ഉടലും വേർപെട്ട വിഗ്രഹങ്ങളും , തകർന്ന ക്ഷേത്രങ്ങളും, കത്തിയെരിഞ്ഞ കൊട്ടരങ്ങളുടെ അടിത്തറയും, മണ്ണടിഞ്ഞ വ്യാപാര കേന്ദ്രങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെടുത്ത് മിനുക്കിയൊരുക്കി സഞ്ചാരികൾക്കായി തുറന്നിട്ടു.

ഹംപി
ഹംപിSource; Facebook

വിറ്റലക്ഷേത്രം, ഗരുഡരഥം, എന്നിങ്ങനെ അവസാനിക്കാത്ത വിസ്മയക്കാഴ്ചകൾ. പുതിയ 50 രൂപാ നോട്ടിലും കര്‍ണ്ണാടക ടൂറിസത്തിന്‍റെ പ്രമുഖ ചിത്രങ്ങളിലും ഗരുഡരഥം കാണാൻ കഴിയും.

ഹംപി
ഹംപിSource; Facebook

ലോട്ടസ് മഹൽ, ക്യൂൻ ബാത്ത്. ആനപ്പന്തി, പുഷ്കരണി, ജലസംഭരണികൾ, തുടങ്ങി വാസ്തുവിദ്യയുടെ കൊടുമുടി കയറിയ നിർമ്മിതികൾ.

ഹംപി
ഹംപിSource; Facebook

പഴയ കിഷ്കിന്ധാ കാലത്തിന്റെ ഓർമ പുതുക്കി വാനരന്മാരുമുണ്ട്.

ഹംപി
ഹംപിSource; facebook

കൽമണ്ഡപങ്ങളിലെ സംഗീത തൂണുകളും, ചരിത്രകഥകൾ പറയുന്ന കോട്ടകൊത്തളങ്ങളും, താഴികക്കുടങ്ങളും, അതിശയിപ്പിക്കുന്ന രൂപകൽപ്പനകളും ഇവിടെ നിരവധിയാണ്, ഉദയാസ്തമയങ്ങളും, കാറ്റും, മഴച്ചാറ്റലും തുടങ്ങി പ്രകൃതിയും കൂടെച്ചേർന്നാണ് ഹംപിയുടെ കാഴ്ചാവിരുന്ന് സഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കുന്നത്

News Malayalam 24x7
newsmalayalam.com