പോരാട്ടത്തിന്‍ പൊന്‍മുത്തേ... പുന്നപ്രയുടെ സന്തതിയേ... വിഎസ് വീടണഞ്ഞു

വിഎസിനെ അവസാനമായി കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്
വിഎസ് പുന്നപ്രയിലെ വീട്ടിലേക്കെത്തുന്നു
വിഎസ് പുന്നപ്രയിലെ വീട്ടിലേക്കെത്തുന്നുSource: News Malayalam
Published on
വിഎസിനെയും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര
വിഎസിനെയും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

അലയടിക്കുന്ന മുദ്രാവാക്യം വിളികളോടെ വിഎസിന്‍റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി.

പുന്നപ്രയിൽ പൊതുദർശനം
പുന്നപ്രയിൽ പൊതുദർശനം

പുന്നപ്രയിലെ വീട്ടിലെ പൊതു ദർശനത്തിനായി തടിച്ചു കൂടിയ ജനം

വിഎസ് വേലിക്കകത്ത് വീട്ടിൽ
വിഎസ് വേലിക്കകത്ത് വീട്ടിൽ

പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്ക് വിഎസിന്‍റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ

പൊതു ദർശനത്തിൽ നിന്ന്
പൊതു ദർശനത്തിൽ നിന്ന്

പുന്നപ്രയിലെ വീട്ടിലെ പൊതുദർശനത്തിൽ നിന്ന്

വഴിയിൽ കാത്തുനിൽക്കുന്ന ജനക്കൂട്ടം
വഴിയിൽ കാത്തുനിൽക്കുന്ന ജനക്കൂട്ടം

തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങൾ പ്രിയ നേതാവിനെ പുന്നപ്രയിലേ വീട്ടിലേക്ക് സ്വീകരിച്ചു.

വിഎസിനെ കാണാൻ വഴിയരികിൽ കാത്തു നിന്ന യുവതിയെ ആൾക്കൂട്ടം വീൽ ചെയറോടെ ഉയർത്തി കാണിക്കുന്നു
വിഎസിനെ കാണാൻ വഴിയരികിൽ കാത്തു നിന്ന യുവതിയെ ആൾക്കൂട്ടം വീൽ ചെയറോടെ ഉയർത്തി കാണിക്കുന്നു

പ്രായഭേദമന്യേ ആളുകൾ തിരുവനന്തപുരം തൊട്ട് ആലപ്പുഴ വരെയുള്ള വഴിയരികിൽ വിഎസിനെ കാണാൻ കാത്തു നിന്നു.

വഴിയോരങ്ങളിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ
വഴിയോരങ്ങളിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ

രാത്രിയെന്നോ പകലെന്നോയില്ലാതെ കുഞ്ഞുങ്ങളടക്കം വിഎസിനെ കാണാനായി കാത്തിരുന്നു. പുലർച്ചെ 3.30 ന് സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ വിഎസിനെ കാത്തിരിക്കുന്ന കൊച്ചുപെൺകുട്ടി കൈയ്യിൽ കരുതിയത് വിഎസ് അപ്പൂപ്പന് വിട എന്ന പോസ്റ്ററുമായാണ്.

വിലാപയാത്രയ്ക്കൊപ്പം അണിനിരന്നവർ
വിലാപയാത്രയ്ക്കൊപ്പം അണിനിരന്നവർ

വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് പേരാണ് അണിനിരന്നത്. 7 മണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന വിലാപയാത്ര 22 മണിക്കൂറിലേറെ സമയമെടുത്താണ് പുന്നപ്രയിലെ വീട്ടിലെത്തിയത്.

വിലാപയാത്രയിൽ നിന്ന്
വിലാപയാത്രയിൽ നിന്ന്

സമയക്രമം തെറ്റിയ സാഹചര്യത്തിൽ അധികനേരം വൈകാതെ തന്നെ പുന്നപ്രയിൽ നിന്നും പൊതുദർശനം വെട്ടിച്ചുരുക്കും.

മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടി
മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടി

ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം വിഎസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ സംസ്കരിക്കും

News Malayalam 24x7
newsmalayalam.com