
സൗദി അറേബ്യയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. സൗദിയിലെ ഹദയിലെ ഗ്രീന്‍ മൗണ്ടൈന്‍ പാര്‍ക്കിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ റൈഡ് തകര്‍ന്ന് വീണത്.
360 ഡിഗ്രി എന്ന അപ്‌സൈഡ് ഡൗണ്‍ സ്പിന്‍ പെന്‍ഡുലം റൈഡ് ആകാശത്തേക്ക് ഉയര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്. പകുതിയോളം ഉയര്‍ന്ന റൈഡ് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. 23 സീറ്റുകളാണ് റൈഡില്‍ ഉള്ളത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവമുണ്ടായ ഉടന്‍ തന്നെ അടിയന്തര സേന ഉടന്‍ തന്നെ എത്തി. സൗദി മാധ്യമമായ ഓകാസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം പരിക്കേറ്റവരെ തായിഫിലെ ആശുപത്രികളിലേക്ക് മാറ്റി. സംഭവം ഉണ്ടായ ഉടന്‍ തന്നെ മെഡിക്കല്‍ ടീം പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.