ലൈൻ തെറ്റി വാഹനം ഓടിച്ചാൽ പിഴ 400 ദിർഹം; മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്

ലംഘനത്തിൻ്റെ അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമാണെങ്കിൽ പിഴയിലും മാറ്റം ഉണ്ടാകും.
Accident
Published on

അജ്മാൻ: ലൈൻ തെറ്റി വാഹനം ഓടിച്ചാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അജ്മാൻ പൊലീസ്. ലംഘനത്തിൻ്റെ അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമാണെങ്കിൽ, അതായത് പരിക്ക് അല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ,ആ തുക കൂടുതലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. നിങ്ങളുടെ അശ്രദ്ധ ചുറ്റുമുള്ളവരെക്കൂടി ദോഷകരമായി ബാധിച്ചേക്കാമെന്ന് ഉള്ളത് കൊണ്ടാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

Accident
'എഐ വിമാനങ്ങളില്‍ പറക്കുന്ന കാലം വിദൂരമല്ല'; പ്രവചനവുമായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ

അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് ഉണ്ടായ അപകട ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ടാണ് പൊലീസ് അറിയിപ്പ് പുറത്തുവിട്ടത്. നേരെ പോയ ഡ്രൈവർമാർ ഇടത്തോട്ട് തിരിയുന്ന പാതകളിലൂടെ വാഹനമോടിച്ചതാണ് മൂന്ന് അപകടങ്ങൾക്ക് കാരണമെന്ന് വീഡിയോയിൽ കാണിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com