വേനല്‍കാലത്ത് കുറച്ച് ജോലി ചെയ്താല്‍ മതി; അജ്മാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്

'സെയ്ഫുനാ മുതവാസിന്‍' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം
വേനല്‍കാലത്ത് കുറച്ച് ജോലി ചെയ്താല്‍ മതി; അജ്മാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്
Published on: 
Updated on: 

അജ്മാന്‍: വേനല്‍കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കുറച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും സന്തുലിതമാക്കാനും കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച 'സെയ്ഫുനാ മുതവാസിന്‍' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

2026 ജൂണ്‍ 29 മുതല്‍ ഓഗസ്റ്റ് 28 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവില്‍ ജോലി സമയം ഏഴ് മണിക്കൂറായിരിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും ജോലി സമയം. വെള്ളിയാഴ്ചകളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും പ്രവൃത്തി സമയം.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൊതുജന സേവനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയില്‍ ജോലി സമയം നിശ്ചയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.\

യുഎഇയിലെ 'ഇയര്‍ ഓഫ് ദി ഫാമിലി' എന്ന സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിനും മികച്ച തൊഴില്‍ അന്തരീക്ഷം വളര്‍ത്തുന്നതിനും ഔദ്യോഗിക ജീവിതവും കുടുംബജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിനായുള്ള അജ്മാന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം.

News Malayalam 24x7
newsmalayalam.com