

യുഎഇയില്‍ നിന്ന് സ്വര്‍ണവുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടു വരുന്നതിന് ചില അളവുകളും നിബന്ധനകളും ഒക്കെയുണ്ട്. കസ്റ്റംസ് പരിശോധനകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. എന്നാല്‍ ഈ നിയമങ്ങളില്‍ ഇളവുകള്‍ വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. കസ്റ്റംസ് പരിശോധനകളില്‍ വരുന്ന സമ്പൂര്‍ണ മാറ്റമാണ് ലക്ഷ്യമെന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്.
'കസ്റ്റംസ് നിമയങ്ങള്‍ കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്. കൂടുതല്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഉചിതമായ നിരക്കിനേക്കാള്‍ കൂടുതലാണ് പലയിടത്തും. ഇതില്‍ ഒരു മാറ്റം വരേണ്ടതുണ്ട്,' നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഗ്രാമിന് 13,000 ഉള്ളത് ദുബായില്‍ ഗ്രാമിന് 508 ദിര്‍ഹമാണ്. അതുകൊണ്ട് തന്നെ 2016ല്‍ നിശ്ചയിച്ച അലവന്‍സുകള്‍ കാലഹരണപ്പെട്ടതാണെന്നാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ ടൂറിസം, ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ എന്നിവയ്ക്ക് നിലവിലെ നിയമങ്ങള്‍ നടപ്പാകില്ല. നിലവി പുരുഷന്മാര്‍ക്ക് 50,000 രൂപ വിലയുള്ള 20 ഗ്രാം ആഭരണങ്ങളും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള 40 ഗ്രാം ആഭരണങ്ങളുമാണ് അനുവദനീയമായിട്ടുള്ളത്. കൊണ്ടു വരുന്ന സ്വര്‍ണം നമുക്ക് ഇഷ്ടമുള്ള ആഭരണമാക്കി മാറ്റുമ്പോള്‍ അതിന്റെ പമണിക്കൂലി കൂടി കഴിയുമ്പോള്‍ 70 ശതമാനത്തോളം കുറയുമെന്നും പ്രവാസികള്‍ പറയുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.