കനത്ത ചൂടിൽ നിന്ന് സംരക്ഷണമേകാൻ ഉച്ച വിശ്രമ നിയമമേർപ്പെടുത്തി സൗദി സർക്കാർ; നിയമം ലംഘിച്ചത് 2000ത്തോളം സ്ഥാപനങ്ങൾ

ജൂ​ൺ 15 മുതലായിരുന്നു ഉച്ചവിശ്രമ നിയമം ​പ്രാബല്യത്തിൽ വന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കനത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷിക്കണമേകാനായി സൗദി സർക്കാർ ഏർപ്പെടുത്തിയ ഉച്ച വിശ്രമനിയമം കമ്പനികൾ ലംഘിച്ചതായി കണ്ടെത്തൽ. രാ​ജ്യ​ത്തു​ട​നീ​ളമുള്ള 17,000-ത്തി​ല​ധി​കം സ്ഥലങ്ങളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിൽ 1,910 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തിയതായി മ​ന്ത്രാ​ല​യം അറിയിച്ചു.

ജൂ​ൺ 15 മുതലായിരുന്നു ഉച്ചവിശ്രമ നിയമം ​പ്രാബല്യത്തിൽ വന്നത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതായിരുന്നു നിയമം. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ അധികൃതർ വിവിധ നിർമ്മാണ പ്രവത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു. നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പ്രതീകാത്മക ചിത്രം
ദുബായിലെ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റങ്ങളുമായി കോണ്‍സുലേറ്റ്; പുതിയ ഫോട്ടോയ്ക്കുള്ള മാനദണ്ഡങ്ങളിങ്ങനെ

ഉത്തരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് 300-ലധികം പരാതികൾ ലഭിച്ചതായും നിശ്ചിത സമയപരിധിക്കുള്ളിൽ അവ പരിഹരിക്കപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടന്നതിന് പിന്നാലെ, തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ തൊ​ഴി​ൽ സു​ര​ക്ഷ​യും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നുമായി നാ​ഷ​ണൽ കൗ​ൺ​സി​ൽ ഫോ​ർ ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com