"വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം"; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ

വിശപ്പിനെതിരെ പോരാടുന്നതിനായാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതെന്ന് അധികാരികൾ അറിയിച്ചു.
largest date bar factory
Published on: 
Updated on: 

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ അധിഷ്ഠിത ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ. വിശപ്പിനെതിരെ പോരാടുന്നതിനായാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും പിന്നോക്ക സമൂഹങ്ങളിൽ വിശപ്പിനെതിരെ പോരാടുന്നതിനുമായി 150 ദശലക്ഷം ഈത്തപ്പഴം ചേർത്ത ഭക്ഷ്യ യൂണിറ്റുകൾ പ്രതിവർഷം ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്നും ദുബായ് ഭരണാധികാരി അറിയിച്ചു.

largest date bar factory
ഇനി ജോലി വേറെ ലെവൽ; "വർക്ക് ഫ്രം പാർക്കു"മായി ദുബായ് മുൻസിപ്പാലിറ്റി

"ദൈവം ഈന്തപ്പന മരങ്ങൾ കൊണ്ട് ദൈവം യുഎഇയെയും നമ്മുടെ പ്രദേശത്തേയും അനുഗ്രഹിച്ചു. നമുക്ക് ചുറ്റുമുള്ള നിരവധി സമൂഹങ്ങൾ അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇന്ന്,ലോകമെമ്പാടുമുള്ള വിശപ്പിനെതിരെ പോരാടാൻ സഹായിക്കുന്ന ഉയർന്ന മൂല്യമുള്ള ഒരു ഭക്ഷ്യ ഉൽപ്പന്നമായി ഈത്തപ്പഴത്തെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. അതിന് ദൈവം തന്നെയാണ് അനുഗ്രഹം നൽകുന്നത്",ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

News Malayalam 24x7
newsmalayalam.com