പശ്ചിമേഷ്യൻ സംഘർഷം; ദുബായിൽ ഓൺലൈൻ പഠനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

നേരത്തെ ഏപ്രിൽ 3 വരെയായിരുന്നു ഓൺലൈൻ പഠനം തീരുമാനിച്ചിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഓൺലൈൻ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി അധികൃതർ. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ ഏപ്രിൽ 17 വെള്ളിയാഴ്ച വരെ എല്ലാ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പഠനം തുടരണമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. നേരത്തെ ഏപ്രിൽ 3 വരെയായിരുന്നു ഓൺലൈൻ പഠനം തീരുമാനിച്ചിരുന്നത്.

വിദ്യാർഥികളുടെയും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഓൺലൈൻ പഠനം നീട്ടി വയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മാറുന്ന സാഹചര്യങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കൃത്യമായ അവലോകനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

പ്രതീകാത്മക ചിത്രം
ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുന്നു; സമാധാന ചർച്ച യുദ്ധം നിർത്തിയാൽ മാത്രമെന്ന് ഇറാൻ

വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച അന്തിമ തീരുമാനം ദുബായിലെ വിദ്യാഭ്യാസ സമൂഹത്തിൻ്റെ സുരക്ഷ മുൻനിർത്തിയുള്ളതാണ്. അധ്യാപന നിലവാരവും അക്കാദമിക് വിലയിരുത്തൽ മാനദണ്ഡങ്ങളും ഉറപ്പാക്കാനും, പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com