
റോഡുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരവും മിനുസവുമുള്ളതാക്കി സംരക്ഷിക്കാന്‍ എഐ പവേര്‍ഡ് ലേസര്‍ എക്യുപ്പ്ഡ് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ദുബായ്. റോഡ് എങ്ങനെ നിര്‍മിച്ചുവെന്നും എങ്ങനെ ഒക്കെ പുനര്‍ നിര്‍മിച്ചുവെന്നുമടക്കം റോഡിന്റെ ഗുണമേന്മ കണ്ടെത്താന്‍ തരത്തിലുള്ള അഡ്വാന്‍സ്ഡ് ഇന്‍സ്‌പെക്ഷന്‍ വാഹനങ്ങളാണ് ദുബായ് ഉപയോഗിക്കുന്നത്.
റോഡുകള്‍ സുരക്ഷിതവും മിനുസമുള്ളതും പ്രശ്‌നങ്ങള്‍ ഏതുമില്ലാതാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സിയുടെ റോഡ് ആന്‍ഡ് ഫെസിലിറ്റീസ് മെയിന്റനന്‍സ് ഡയറക്ടര്‍ പറഞ്ഞു.
റോഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വളരെ അഡ്വാന്‍സ്ഡായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുകയും അതിനനസുരിച്ച് ഏത്രയും വേഗം പ്രശ്‌ന പരിഹാരം നടത്താന്‍ സാധിക്കുമെന്നും ഡയറക്ടര്‍ അബ്ദുള്ള ലൂതാഹ് പറഞ്ഞു.
ഇന്‍സ്‌പെക്ഷനായി രണ്ട് പ്രത്യേക തരം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യത്തേത് ലേസര്‍ ക്രാക്ക് മെഷര്‍മെന്റ് സിസ്റ്റം വാഹനങ്ങളാണ്. ഇതില്‍ പൊട്ടലും കുഴികളും മറ്റു 14 തരം പ്രശ്‌നങ്ങളും കണ്ടെത്തുന്ന ക്യാമറകളും ലേസറുകളും ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഒക്കെ ഒള്‍പ്പെടുന്നു.
12 ലേസറുകളും നാല് പ്രത്യേക തകരം ക്യാമറകളുമുള്ള റോഡിന്റെ പ്രതലത്തിലെ മിനുസം അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രണ്ടാമത്തെ വാഹനമാണ് രണ്ടാമത്തേത്. ഈ ഉപകരണങ്ങള്‍ റോഡിലെ ഓരോ മീറ്ററുകളും പരിശോധിച്ച് വിവരങ്ങള്‍ അടയാളപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.