
ദുബായ്: ക്യാബിന്‍ ക്രൂ ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കുള്ള അവസരം വിരല്‍ തുമ്പില്‍ എത്തിക്കഴിഞ്ഞു. എമിറേറ്റ്‌സില്‍ ക്യാബിന്‍ ക്രൂ തസ്്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഏവിയേഷന്‍ ടീമിലേക്കാണ് സോഷ്യല്‍മീഡിയയിലൂടെ അപേക്ഷകരെ വിളിച്ചിരിക്കുന്നത്.
എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയര്‍ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
യോഗ്യതകള്‍ എന്തൊക്കെ?
ബഹുസാംസ്‌കാരിക ടീമില്‍ തിളങ്ങാന്‍ കഴിയുന്ന, സ്മാര്‍ട്ടായ ജീവനക്കാരെയാണ് എമിറേറ്റ്‌സ് അന്വേഷിക്കുന്നത്.
21 വയസ്സ് പൂര്‍ത്തിയായവരായിരിക്കണം
കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. കൈകള്‍ ഉയര്‍ത്തുമ്പോള്‍ 212 സെന്റീമീറ്റര്‍ ഉയരത്തില്‍ എത്താനും സാധിക്കണം
ഇംഗ്ലീഷ് ഭാഷ നന്നായി എഴുതാനും സംസാരിക്കാനും അറിയണം. കൂടുതല്‍ ഭാഷ അറിയുന്നവര്‍ക്ക് മുന്‍ഗണന
കുറഞ്ഞത് ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിപരിചയം
പന്ത്രണ്ടാം ക്ലാസ് (High School / Grade 12) പാസായിരിക്കണം
യൂണിഫോമില്‍ ആയിരിക്കുമ്പോള്‍ പുറത്ത് കാണുന്ന ഭാഗങ്ങളില്‍ ടാറ്റൂകള്‍ പാടില്ല
വിസ യോഗ്യത
യുഎഇയിലെ തൊഴില്‍ വിസ ലഭിക്കുന്നതിനുള്ള എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും നിറവേറ്റാന്‍ യോഗ്യരായിരിക്കണം
വ്യക്തിപരമായ യോഗ്യതകള്‍:
ടീം വര്‍ക്ക്: നല്ല ടീം പ്ലെയര്‍ ആയിരിക്കണം
മികച്ച വ്യക്തിത്വവും ആകര്‍ഷകമായ സ്വഭാവവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം
വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് അത്യാവശ്യമാണ്
സൗഹൃദപരമായ പെരുമാറ്റം
മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കണം
ശാരീരികമായി വെല്ലുവിളി നിറഞ്ഞ ജോലി ആയതിനാല്‍, സ്ഥിരോത്സാഹവും നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടായിരിക്കണം
എങ്ങനെ അപേക്ഷിക്കാം:
എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയര്‍ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് പരിപാടികള്‍ ദുബായിലും മറ്റ് തിരഞ്ഞെടുത്ത നഗരങ്ങളിലും നടക്കാറുണ്ട്. ഇതില്‍ ഗ്രൂപ്പ് അസസ്മെന്റ്, അഭിമുഖം, ഇംഗ്ലീഷ് ഭാഷാ പരീക്ഷ, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ ഉള്‍പ്പെടും.
ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും:
അടിസ്ഥാന ശമ്പളം: പ്രതിമാസം 4,430 ദിര്‍ഹം (ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍)
ഫ്‌ളൈയിങ് പേ : മണിക്കൂറിന് 63.75 ദിര്‍ഹം (ഒരു കാബിന്‍ ക്രൂവിന് ശരാശരി 80-100 മണിക്കൂര്‍ വരെ ഒരു മാസം പറക്കാന്‍ സാധിക്കും)
ശരാശരി പ്രതിമാസ ശമ്പളം ആകെ: 10,170 ദിര്‍ഹം (2.3 ലക്ഷം രൂപയ്ക്കു മുകളില്‍)
ഇത് ഇക്കണോമി ക്ലാസ് കാബിന്‍ ക്രൂവിന്റെ ശരാശരി കണക്കുകളാണ്. ഉയര്‍ന്ന തസ്തികകളിലേക്ക് (ഉദാഹരണത്തിന്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ക്രൂ അല്ലെങ്കില്‍ പര്‍സര്‍) സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ ശമ്പളം ഇനിയും കൂടും.
പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം, ദുബായില്‍ വ്യക്തിഗത വരുമാനത്തിന് നികുതിയില്ല എന്നുള്ളതാണ്. അതുകൊണ്ട് ലഭിക്കുന്ന ശമ്പളം പൂര്‍ണ്ണമായും കൈയില്‍ ലഭിക്കും.
ആനുകൂല്യങ്ങള്‍:
ശമ്പളത്തിന് പുറമെ എമിറേറ്റ്‌സ് കാബിന്‍ ക്രൂവിന് ദുബായില്‍ സൗജന്യ താമസ സൗകര്യം ലഭിക്കും.
വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമായിരിക്കും.
ഭക്ഷണ അലവന്‍സും ലഭിക്കും
ഇതിനൊപ്പം ഇന്‍ഷുറന്‍സ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും
അപേക്ഷിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ:
മികച്ച സി.വി , ആകര്‍ഷകമായ ഫോട്ടോ എന്നിവ ഉറപ്പാക്കണം