പശ്ചിമേഷ്യന്‍ യുദ്ധം: സൗദിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 റേസിംഗ് മത്സരം റദ്ദാക്കി

നിലവിലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം
പശ്ചിമേഷ്യന്‍ യുദ്ധം:  സൗദിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 റേസിംഗ് മത്സരം റദ്ദാക്കി
Published on
Updated on

റിയാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വച്ച് ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 മത്സരങ്ങള്‍ റദ്ദാക്കി. ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം റദ്ദാക്കന്നതായി കായിക മന്ത്രിയും സൗദി പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുള്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ അറിയിച്ചു.

നിലവിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഫോര്‍മുല വണ്‍ അധികൃതരും കായിക ഭരണ സമിതിയും അറിയിച്ചു. 2026ലെ എഫ്‌ഐഎ ഫോര്‍മുല 1 വേള്‍ഡ് ചാംമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ട് മത്സരമായിരുന്നു ഏപ്രില്‍ 17 മുതല്‍ 19വരെ ജിദ്ദയില്‍ വച്ച് നടക്കേണ്ടിയിരുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധം:  സൗദിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 റേസിംഗ് മത്സരം റദ്ദാക്കി
യുഎഇയിലേയും മിഡിൽ ഈസ്റ്റിലേയും 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

അതേസമയം, നേരത്തെ തന്നെ അഞ്ച് തവണ ഗ്രാന്‍ഡ് പ്രിക്സ് മത്സരങ്ങള്‍ വിജയകരമായി നടത്തിയ പരിചയം സൗദിക്കുണ്ട്. മത്സരം നടത്താന്‍ രാജ്യം പൂര്‍ണമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ ഫോര്‍മുല 1 അധികൃതരുടെ തീരുമാനത്തെയും ആശങ്കകളെയും മാനിക്കുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധം:  സൗദിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ഫോര്‍മുല 1 റേസിംഗ് മത്സരം റദ്ദാക്കി
"ആക്രമണത്തിൻ്റെ എഐ വീഡിയോ പ്രചരിപ്പിച്ചു"; യുഎഇയിൽ 10 പേർ അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com