ഫ്രീ...ഫ്രീ...ഫ്രീ...; ദുബായിൽ പെരുന്നാളിന് ഫ്രീ ഐസ്ക്രീം

ആറ് പാർക്കുകളിലാണ് ഐസ്ക്രീം സൗജന്യമായി വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
ഫ്രീ...ഫ്രീ...ഫ്രീ...; ദുബായിൽ പെരുന്നാളിന് ഫ്രീ ഐസ്ക്രീം
Published on
Updated on

ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ആറ് പൊതു പാർക്കുകളിൽ സൗജന്യ ഐസ്ക്രീം വിതരണം. ദുബായ് മുനിസിപ്പാലിറ്റിയാണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഐസ്ക്രീം വിതരണ സമയം വൈകീട്ട് 5 മുതൽ 7 വരെയാക്കി മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

"“ഈ ഈദിന് ഞങ്ങളെ സന്ദർശിക്കൂ, ഞങ്ങളുടെ ഐസ്‌ക്രീം നിങ്ങളുടെ ആഘോഷയാത്രയെ കൂടുതൽ തണുപ്പും മധുരവും നിറഞ്ഞതാക്കട്ടെ” എന്ന് പറഞ്ഞാണ് ദുബായ് പബ്ലിക് പാർക്ക് അവരുടെ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്.

ഫ്രീ...ഫ്രീ...ഫ്രീ...; ദുബായിൽ പെരുന്നാളിന് ഫ്രീ ഐസ്ക്രീം
ഒരുമയുടെ പുണ്യസംഗമത്തിന് സാക്ഷിയാകാൻ അറഫ

ക്രീക്ക് പാർക്ക്, മുഷ്‌രിഫ് ദേശീയോദ്യാനം, സബീൽ പാർക്ക്, അൽ സഫ പാർക്ക്, അൽ ബർഷ പോണ്ട് പാർക്ക്, അൽ നഹ്ദ പോണ്ട് പാർക്ക്, എന്നിവിടങ്ങളി സന്ദർശനം നടത്തുന്നവർക്കാണ് സൗജന്യമായി ഐസ്ക്രീം ലഭിക്കുക എന്നും അധികൃതർ അറിയിച്ചു.

പെരുന്നാളും കണക്കിലെടുത്ത് ദുബായ് മുനിസിപ്പാലിറ്റി പ്രധാന പാർക്കുകളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വർധിപ്പിച്ചിട്ടുണ്ട്. മിക്ക പ്രധാന പാർക്കുകളായ ഖുറാനിക് പാർക്ക്, സബീൽ പാർക്ക്, അൽ മംസാർ പാർക്ക്, അൽ സഫ പാർക്ക്, ക്രീക്ക് പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക് എന്നിവ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കും. ദുബായ് ഫ്രെയിമിൻ്റെ പ്രവത്തന സമയം, രാവിലെ 8 മുതൽ രാത്രി 9 വരെ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com