കൂട്ടിയിടിച്ചത് 23 വാഹനങ്ങള്‍; ഫുജൈറ വാഹനപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

ഫുജൈറയിൽ നിയന്ത്രണംവിട്ട ട്രക്ക് 23 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി
Massive truck accident involving 23 vehicles in Fujairah, UAE, leaving 14 people dead
യുഎഇയിലെ ഫുജൈറയിൽ നിയന്ത്രണംവിട്ട ട്രക്ക് 23 വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം. 14 പേർ മരിച്ചു; 30 പേർക്ക് പരിക്കേറ്റുപ്രതീകാത്മക ചിത്രം
Published on: 
Updated on: 

യുഎഇ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 30 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് റോഡില്‍ നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു.

റോഡിലെ ഗതാഗതക്കുരുക്ക് കാരണം നിര്‍ത്തിയിട്ടിരുന്ന കാറുകളിലേക്കാണ് മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്ക് പാഞ്ഞുകയറിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്കിന് തീപിടിക്കുകയും, സമീപത്തുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു. 23 വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്.

Massive truck accident involving 23 vehicles in Fujairah, UAE, leaving 14 people dead
തൃശൂരിൽ സഹോദരങ്ങൾ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

പരിക്കേറ്റ് ചികിത്സയിലായിരുന്ന 15 പേര്‍ ആശുപത്രിവിട്ടതായി അധികൃതര്‍ അറിയിച്ചു. 15 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം, മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിയാനായിട്ടില്ല. ഡിഎന്‍എ ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരും പുറമെ, യുഎഇ, ഒമാന്‍, ബ്രസീല്‍, പാകിസ്ഥാന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലുള്ളവരും ഉള്‍പ്പെടും.

അപകടങ്ങൾ തുടരുന്നതിനു പിന്നാലെ, ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. വേഗത പരിധികള്‍ കൃത്യമായി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിതമായ അകലം നിലനിര്‍ത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

അപകടവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമേ അപകടത്തെ വിവരങ്ങള്‍ വിശ്വസിക്കാവൂ എന്നാണ് നിര്‍ദേശം.