യുഎഇയിൽ ഒറ്റയടിക്ക് സ്വർണ വില കുത്തനെ ഉയർന്നു

24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 400 ദിർഹത്തിന് മുകളിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

തുടര്‍ച്ചയായ വിലയിടിവിന് ശേഷം ദുബായിൽ സ്വര്‍ണവില ഉയർന്നു. ഒരുദിവസം കൊണ്ട് മൂന്ന് ദിര്‍ഹത്തില്‍ കൂടുതലാണ് ഗ്രാമിന് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 370 ദിര്‍ഹത്തിലാണ് വ്യാപാരം പു​രോ​ഗമിക്കുന്നത്. ദുബായ് ഗോള്‍ഡ് സൂക്കിലും മറ്റിടങ്ങളിലെ ജ്വല്ലറി സ്റ്റോറുകളിലും പെട്ടെന്നുള്ള വില വര്‍ധനവ് പ്രകടമാണ്.

രണ്ട് ദിവസം കൊണ്ട് ഏഴ് ദിർഹമാണ് സ്വർണത്തിന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 370 ദിർഹം കടന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 400 ദിർഹത്തിന് മുകളിലാണ്. അതേസമയം കഴിഞ്ഞ ദിവസം വില കുറഞ്ഞപ്പോള്‍ സ്വര്‍ണം ബുക്ക് ചെയ്തവരെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമായി.

സ്വര്‍ണത്തിന് 365 ദിര്‍ഹത്തിലേക്ക് ഉയർന്നപ്പോൾ തന്നെ മിക്ക ഉപഭോക്താക്കളും ജ്വല്ലറിയിലെത്തി ബുക്ക് ചെയ്തിരുന്നു. മിക്ക വില ലോക്ക്-ഇന്നുകളും 365.75 ദിര്‍ഹത്തിലാണ് നടന്നത്.

പ്രതീകാത്മക ചിത്രം
നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം ജൂൺ മാസത്തിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ജൂൺ 14ന് . 24 കാരറ്റ് സ്വർണം ഗ്രാമിന് 412.75 ആയി വർധിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ 14 ദിർഹമായിരുന്നു അന്ന് കൂടിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹത്തിലയിരുന്നു അന്ന് വ്യാപാരം നടന്നത്. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്ക്.

എന്നാൽ ജൂൺ അവസാനമായതോടെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ജൂൺ 28ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 365.5 ദിര്‍ഹവും 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 394.5 ദിര്‍ഹവുമായിരുന്നു വില. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. പിന്നാലെയാണ് ദുബായിൽ വീണ്ടും സ്വർണവില ഉയർന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com