
പ്രകൃതി ഭംഗി കൊണ്ട് എല്ലാവരേയും ആകര്‍ഷിക്കുന്ന രാജ്യമാണ് ഗ്രീസ്. ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ഇപ്പോഴിതാ കുറഞ്ഞ ചെലവില്‍ ഗ്രീസില്‍ പോകാന്‍ അവസരം. ചുമ്മാ സന്ദര്‍ശിക്കുക മാത്രമല്ല, ഒരു വര്‍ഷം അവിടെ താമസിക്കുകയും ചെയ്യാം. ഇതിനായി ഡിജിറ്റല്‍ നൊമാഡ് വിസയാണ് ഗ്രീസ് വാഗ്ദാനം ചെയ്യുന്നത്.
എന്താണ് ഡിജിറ്റല്‍ നോമാഡ് വിസ?
വിദൂരമായി ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒരു രാജ്യത്ത് കൂടുതല്‍ കാലം തങ്ങാന്‍ അനുവദിക്കുന്ന വിസയാണ് ഡിജിറ്റല്‍ നോമാഡ് വിസ. കൂടുതല്‍ കാലം ഒരു രാജ്യത്ത് താമസിച്ച് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനാല്‍ ഇത് ടൂറിസ്റ്റ് വിസയില്‍ നിന്നും വ്യത്യസ്തമാണ്. സമ്പദ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ നിലവില്‍ നോമാഡ് വിസകള്‍ നല്‍കുന്നുണ്ട്. സാധാരണയായി ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെയാണ് കാലവാധി. ചില രാജ്യങ്ങള്‍ കുടുംബത്തെ ഒപ്പം കൂട്ടാനും അനുവദിക്കുന്നുണ്ട്.
ഗ്രീസില്‍ നോമാഡ് വിസ ലഭിക്കാന്‍:
വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഇക്കണോമിക് ഏരിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍ ആകരുത്
ഗ്രീസിലെ ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കരുത്. നിങ്ങള്‍ വിദേശത്തുള്ള ഒരു കമ്പനിയില്‍ വിദൂരമായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരനോ, അല്ലെങ്കില്‍ ഗ്രീസിന് പുറത്തുള്ള ക്ലയിന്റുകളുമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സറോ, അല്ലെങ്കില്‍ സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് നടത്തുന്ന ആളോ ആയിരിക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സ്
നികുതി കിഴിച്ചതിന് ശേഷം കുറഞ്ഞത് 3,500 യൂറോ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം
പങ്കാളിയോടൊപ്പമാണ് അപേക്ഷിക്കുന്നതെങ്കില്‍ 4200 യൂറോ ആയി ഉയരും.
ഓരോ കുട്ടിക്കും അധികമായി 15% വര്‍ദ്ധനവ് വരും
ഗ്രീസില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ഗ്രീസിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യില്ല എന്ന് വ്യക്തമാക്കുന്ന ഒരു പ്രഖ്യാപന കത്ത് നല്‍കണം.
അപേക്ഷിക്കേണ്ട രീതി
ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക.
ഗ്രീക്ക് ഡിജിറ്റല്‍ നോമാഡ് വിസ അപേക്ഷാ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ മാതൃരാജ്യത്തിലെ ഗ്രീക്ക് എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ടോ ഇമെയില്‍ വഴിയോ പോസ്റ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കുക. ഇതിനകം ഗ്രീസില്‍ ടൂറിസ്റ്റ് വിസയിലാണെങ്കില്‍, ഗ്രീക്ക് കുടിയേറ്റ മന്ത്രാലയത്തില്‍ നേരിട്ട് അപേക്ഷിക്കാം.
സാധാരണയായി 10 ദിവസത്തിനുള്ളില്‍ അറിയിപ്പ് ലഭിക്കും.
വിസ അംഗീകരിച്ച ശേഷം, ഗ്രീസില്‍ എത്തിയതിന് ശേഷം ഡിജിറ്റല്‍ നോമാഡ് റെസിഡന്‍സ് പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്.