ചൂട് കനക്കുന്നു; ജിദ്ദയിലെ ഇന്ത്യൻ സ്കൂൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങുന്നു

ജിദ്ദ ഇന്ത്യൻ സ്കൂളിലെ എട്ടാം തരം വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറ്റിയത്. ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ മാറ്റമില്ല.
ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ മാറ്റമില്ല.
ജിദ്ദയിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾX/ international indian school Jeddah
Published on

സൗദിയിലെ ജിദ്ദയിൽ ചൂട് ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു. ജിദ്ദ ഇന്ത്യൻ സ്കൂളിലെ എട്ടാം തരം വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറ്റിയത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ നിലവിലെ രീതിക്ക് മാറ്റമില്ല. വേനലിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ സ്കൂളുകൾക്ക് പ്രവർത്തന സമയം പ്രഖ്യാപിച്ചിരുന്നതാണ്.

പെരുന്നാൾ പ്രമാണിച്ച് സ്കൂളുകൾക്ക് അവധിയാണ്. ജൂൺ 15 മുതൽ ഉത്തരവ് ബാധകമാകും. അടുത്ത മാസത്തോടെ സ്കൂളുകൾക്ക് വേനൽ അവധിയും ലഭിക്കും. ഹജ്ജിന് ശേഷമാണ് ഈ തീരുമാനം നടപ്പിലാകുക.

ഖത്തറില്‍ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 5 മുതൽ 9 വരെയാണ് അവധി. വ്യാഴാഴ്ചയാണ് പെരുന്നാള്‍ അവധി തുടങ്ങുന്നത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ‌പ്രവര്‍ത്തിച്ച് തുടങ്ങും. ധനകാര്യ സ്ഥാപനങ്ങളുടെ അവധി പതിവുപോലെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സ്വകാര്യ മേഖലയിലെ അവധി തൊഴില്‍ മന്ത്രാലയവും പ്രഖ്യാപിക്കും.

ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് പുറംതൊഴിലുകള്‍ക്ക് നിയന്ത്രണം. മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും വിലക്കേർപ്പെടുത്തി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിലാണ് ജൂൺ ഒന്നു മുതൽ സെപ്റ്റംബര്‍ 15 വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം ഏർപ്പെടുത്തിയത്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com