ഷാർജയിലും മറ്റ് വടക്കൻ എമിറേറ്റുകളിലും കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ചയും രാജ്യത്തിൻ്റെ വടക്കുകിഴക്കൻ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു
Heavy rain falls in Northern Emirates and Sharjah
പ്രതീകാത്മക ചിത്രം Source: Meta Al
Published on

ഷാർജയിലും മറ്റ് വടക്കൻ എമിറേറ്റുകളിലും കനത്ത മഴ പെയ്തതതിനെ തുടർന്ന് മുന്നറിയിപ്പുമായി ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയും രാജ്യത്തിൻ്റെ വടക്കുകിഴക്കൻ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം)അറിയിച്ചു. അപകടകരമായ സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ആവശ്യമായ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ദി നാഷണൽ റിപ്പോർട്ട് ചെയ്തു.

Heavy rain falls in Northern Emirates and Sharjah
വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മഴക്കാലമാണ്, ഇതൊന്ന് ഓർത്തോളൂ

"അനാവശ്യമായി വാഹനമോടിക്കുന്നത് ഒഴിവാക്കുക. ആവശ്യമെങ്കിൽ, ജാഗ്രതയോടെ വാഹനമോടിക്കുക, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കുക, ഔദ്യോഗിക ചാനലുകൾ വഴിയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ പിന്തുടരുക, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകുക." എന്നീ നിർദേശങ്ങൾ എൻ‌സി‌എം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചെന്നും ദി നാഷണൽ റിപ്പോർട്ട് ചെയ്തു.

പെട്ടെന്നുള്ള വെള്ളപ്പൊക്കവും വെള്ളം കെട്ടിക്കിടക്കുന്നതുമായ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com