ദുബായിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷ്രോഫ് അന്തരിച്ചു

സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകിട്ട് 4.30 ന്
ദുബായിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷ്രോഫ് അന്തരിച്ചു
Published on
Updated on

ദുബായ്: പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷ്രോഫ് (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകിട്ട് 4.30 ന് നടക്കുമെന്ന് കുടുംബം അറിയിച്ചു.

ചടങ്ങുകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഷ്രോഫ് കുടുംബം അഭ്യര്‍ത്ഥിച്ചു.

യുഎയില്‍ വസ്ത്രവ്യാപാര മേഖലയുടെ തുടക്കക്കാരിലൊരാളായിരുന്നു റീഗല്‍ ഗ്രൂപ്പ് സ്ഥാപകനായ വാസു ഷ്രോഫ്. ദുബായിലെ ബിസിനസ്-സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. ബിസിനസിന് പുറമെ, ഇന്ത്യന്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യ ക്ലബ്ബിനും മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ദുബായിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ആഗോളതലത്തില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ആത്മീയ സംരംഭങ്ങള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്നു.

മുംബൈയില്‍ നിന്നും 19ാം വയസിലാണ് വാസു ഷ്രോഫ് യുഎഇയില്‍ എത്തിയത്. ഷാര്‍ജയില്‍ സഹോദരനൊപ്പം റീഗല്‍ ഗ്രൂപ്പ് പടുത്തുയര്‍ത്തിയ വാസു പിന്നീട് ടെക്‌സ്റ്റൈല്‍ കിങ് എന്നാണ് അറിയിപ്പെട്ടത്. മരണത്തില്‍ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

News Malayalam 24x7
newsmalayalam.com