വ്യോമപാത അടച്ചു: സർവീസുകൾ പുനഃക്രമീകരിച്ച് കുവൈറ്റ് എയർവേസ്

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ നിലവിലെ അവസ്ഥ കൃത്യമായി പരിശോധിക്കാൻ യാത്രക്കാർ ശ്രദ്ധിക്കുക
kuwait airways
kuwait airways
Published on
Updated on

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈറ്റിൽ വ്യോമപാത താത്കാലികമായി അടച്ചതിനെ തുടർന്ന് കുവൈറ്റ് എയർവേസ് തങ്ങളുടെ ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു.

സർവീസുകൾ പുനക്രമീകരിച്ചതിൻ്റെ ഭാഗമായി ചില നിർദേശങ്ങളും കുവൈറ്റ് എയർവേസ് പങ്കുവെച്ചിട്ടുണ്ട്. വിമാന സമയങ്ങളിലെ മാറ്റങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിലേക്ക് എസ്എംഎസ് , നോട്ടിഫിക്കേഷനുകൾ എന്നിവ വഴി അറിയിക്കുന്നതായിരിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ നിലവിലെ അവസ്ഥ കൃത്യമായി പരിശോധിക്കാൻ യാത്രക്കാർ ശ്രദ്ധിക്കുക. സഹായങ്ങൾക്കായി യാത്രക്കാർക്ക് എയർലൈന്റെ കസ്റ്റമർ സർവീസ് ചാനലുകളുമായി ബന്ധപ്പെടാം. കുവൈറ്റിന് പുറത്തുനിന്നും വിളിക്കുന്നവർക്ക് +965 24345555 എന്ന നമ്പറും, വാട്‌സ്ആപ്പ് സഹായത്തിന് +965 1802050 എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 18 നാണ് രാജ്യത്ത് വ്യോമപാത അടച്ചതായി പ്രഖ്യാപനമുണ്ടായത്. ഇതേത്തുടർന്ന് വിമാന സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിടുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രാദേശിക സുരക്ഷാ ആശങ്കകളും വ്യോമപാത നിയന്ത്രണങ്ങളും കാരണം മേഖലയിലെ മറ്റ് എയർലൈനുകളും നിലവിൽ സമാനമായ പ്രവർത്തന വെല്ലുവിളികൾ നേരിടുന്നുണ്ട്.

News Malayalam 24x7
newsmalayalam.com