കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂർ സ്വദേശിയും

വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിൽ 13 പേരും ഏഷ്യയില്‍ നിന്നുള്ളവരാണ്
കുവൈറ്റ് വ്യാജമദ്യ ദുരന്തം
കുവൈറ്റ് വ്യാജമദ്യ ദുരന്തംSource: News Malayalam 24x7
Published on

കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിൽ മലയാളിയും. കണ്ണൂർ ഇടക്കേപുറം സ്വദേശി സച്ചിനാണ് മരിച്ചത്. മരിച്ച 13 പേരും ഏഷ്യയില്‍ നിന്നുള്ളവരാണ്. 63 പേര്‍ ചികിത്സയിലുണ്ടെന്നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാദേശികമായി മെഥനോള്‍ ചേര്‍ത്ത് മദ്യം കഴിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സമ്പൂര്‍ണ മദ്യനിരോധനമുള്ള കുവൈറ്റില്‍ 1964 മുതല്‍ മദ്യ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്ന് മദ്യം വാങ്ങിയവര്‍ക്കാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തല്‍.

നിര്‍മാണ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെടും. കാഴ്ച മങ്ങല്‍, ശര്‍ദ്ദി, കഠിനമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 10 മുതല്‍ സമാന ലക്ഷണങ്ങളുമായി 63 പേരെയാണ് കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

കുവൈറ്റ് വ്യാജമദ്യ ദുരന്തം
കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരെല്ലാം ഏഷ്യയില്‍ നിന്നുള്ളവര്‍; ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ട്

ഇതില്‍ ഗുരുതരാവസ്ഥയിലായ 31 പേര്‍ മെക്കാനിക്കല്‍ വെന്റിലേഷനിലാണ്. വൃക്ക തകരാറ് മൂലം 51 പേരെ അടിയന്തരമായി ഡയാലിസിസിന് വിധേയമാക്കി. 21 പേര്‍ക്ക് കാഴ്ച പൂര്‍ണമായും നഷ്ടമാകുകയോ കാഴ്ചാ പരിമിധി നേരിടുകയോ ചെയ്തു.

പ്രാദേശികമായി മെഥനോള്‍ ചേര്‍ത്ത് മദ്യം കഴിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സമ്പൂര്‍ണ മദ്യനിരോധനമുള്ള കുവൈറ്റില്‍ 1964 മുതല്‍ മദ്യ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com