

ഒമാനില്‍ 23 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന വിനോദസഞ്ചാരികള്‍ പിടിയില്‍. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നായിരുന്നു മോഷണം. യൂറോപ്യന്‍ സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് അറസ്റ്റിലായത്.
ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ രാജ്യത്ത് എത്തിയതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച സ്വര്‍ണം, വാടകയ്ക്കെടുത്ത ബോട്ടില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
കടല്‍ക്കരയില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെടുത്തത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് പിന്നിലെ ഭിത്തി തുരന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. കവര്‍ച്ച നടത്തുന്നതിനായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളടക്കം കണ്ടെടുത്തതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഒമാന്‍ പൊലീസ് പറഞ്ഞു.