വിശ്വാസികള്‍ക്ക് ഇനി ഏഴ് മാസത്തെ കാത്തിരിപ്പ്; അടുത്ത വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിയില്‍

AI Generated Image
AI Generated Image News Malayalam
Published on: 
Updated on: 

ഇസ്ലാംമത വിശ്വാസികളുടെ പുണ്യമാസമായ റമദാന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍. 2026 ഫെബ്രുവരി 18 ന് റമദാന്‍ വ്രതാരംഭം പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റസ് ആസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.

ശഅബാന്‍ 29-ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രന്റെ പ്രതീക്ഷിക്കുന്ന സ്ഥാനവും ദൃശ്യപരതയും അടിസ്ഥാനമാക്കി, മിക്ക പ്രദേശങ്ങളിലും ചന്ദ്രക്കല ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു.

AI Generated Image
മിടുക്കരായ വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ്; പുതിയ പദ്ധതിയുമായി ഷാർജ പൊലീസ്

പ്രാദേശിക ചന്ദ്രദര്‍ശന രീതികള്‍ അനുസരിച്ച് വിവിധ രാജ്യങ്ങളില്‍ തീയതികള്‍ മാറാം.

ഹിജ്‌റ വര്‍ഷ പ്രകാരം ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ഇസ്ലാം മതവിശ്വാസ പ്രകാരം ഈ മാസമാണ് ഖുര്‍ആന്‍ അവതരിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്.

News Malayalam 24x7
newsmalayalam.com