മൂത്രാശയ കാന്‍സറിനായി പുതിയ മരുന്ന്; അംഗീകാരം നല്‍കി സൗദി ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി

മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും മൂത്രാശയ കാന്‍സര്‍ വളരെ അധികം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടെന്നും ഇമ്യൂണിറ്റി ബയോ
മൂത്രാശയ കാന്‍സറിനായി പുതിയ മരുന്ന്;  അംഗീകാരം നല്‍കി സൗദി ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി
Published on
Updated on

മൂത്രാശയ കാന്‍സറിനായി കണ്ടുപിടിച്ച പുതിയ മരുന്ന് അന്‍ക്ടീവയ്ക്ക് അനുമതി നല്‍കി സൗദി ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി. മുതിര്‍ന്നവരില്‍ ചികിത്സിക്കുന്നതിനായാണ് മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

മുതിര്‍ന്നവരില്‍ ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്തവരിലാണ് ഈ മരുന്ന് കൊടുക്കുന്നതെന്നും മരുന്ന് നിര്‍മിച്ച ഇമ്യൂണിറ്റി ബയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിച്ച് അഡ്‌കോക്ക് പറഞ്ഞു.

മൂത്രാശയ കാന്‍സറിനായി പുതിയ മരുന്ന്;  അംഗീകാരം നല്‍കി സൗദി ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി
സുരക്ഷിതയാത്രയിൽ എത്തിഹാദ് ഒന്നാമത്; ചരിത്രനേട്ടവുമായി യുഎഇ വിമാനക്കമ്പനി

മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും മൂത്രാശയ കാന്‍സര്‍ വളരെ അധികം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടെന്നും ഇത്തരത്തില്‍ മരുന്നിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇമ്യൂണിറ്റി ബയോ മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി.

മൂത്രാശയ കാന്‍സറിനായി പുതിയ മരുന്ന്;  അംഗീകാരം നല്‍കി സൗദി ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി
സൗദിയിലെ ഏറ്റവും പ്രായംകൂടിയ പൗരന്‍ 142ാം വയസില്‍ അന്തരിച്ചു

മരുന്നിന് അംഗീകാരം ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ലോകത്തുടനീളം നടക്കുന്നുണ്ട്. കൂടാതെ വളര്‍ന്നുവരുന്ന ഈ വിപണികളിലേക്കുള്ള ഞങ്ങളുടെ വ്യാപനത്തെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യയിലെ ഒരു പ്രാദേശിക ഓഫീസില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com