മെനുവിൽ ഇനി ചേരുവകളും ഉൾപ്പെടുത്തണം; സൗദി അറേബ്യയിലെ പുതിയ ഫുഡ് ലേബലിങ് നിയമം നാളെ മുതൽ പ്രാബല്യത്തിൽ

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് പുതിയ നിയമം കൊണ്ടുവന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

സൗദി അറേബ്യയിലെ ഭക്ഷണശാലകളും ഓൺലൈൻ ഡെലിവറി ആപ്പുകളും ഭക്ഷണത്തിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

റസ്റ്റോറന്റുകൾ, കഫേകൾ, ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാകും. ഇത്തരം സ്ഥാപനങ്ങൾ ഭക്ഷണവിഭവങ്ങളിൽ അടങ്ങിയിട്ടുള്ള ചേരുവകൾ വ്യക്തമാക്കണമെന്നാണ് പുതിയ നിയമം ആവശ്യപ്പെടുന്നത്. പുതിയ നിയമപ്രകാരം, പ്രിന്റ് ചെയ്ത മെനുകൾക്കും ഓൺലൈൻ മെനുകൾക്കും ഇത് ബാധകമാകും

പ്രതീകാത്മക ചിത്രം
സൗദി സമ്പദ്‌വ്യവസ്ഥ ശക്തം; റിപ്പോർട്ട് പുറത്തുവിട്ട് ഐഎംഎഫ്

ഉപഭോക്താക്കൾക്ക് ഭക്ഷണത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകുന്നതിനും, ആരോഗ്യകരമായ ഭക്ഷണരീതി തെരഞ്ഞെടുക്കാൻ അവരെ അനുവദിക്കുന്നതിനും, ഭക്ഷ്യ വ്യാപാര മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഈ നടപടി.

എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത്?

ചേരുവകൾ: ഓരോ ഭക്ഷണത്തിലും അടങ്ങിയിട്ടുള്ള എല്ലാ ചേരുവകളും വ്യക്തമായി രേഖപ്പെടുത്തണം.

ഉപ്പിന്റെ അളവ്: ഉപ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾക്ക് സമീപം സാൾട്ട് ഷേക്കർ ചിഹ്നം പ്രദർശിപ്പിക്കണം.

കഫീന്റെ അളവ്: പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള കഫീന്റെ അളവ് രേഖപ്പെടുത്തണം.

കലോറി വിവരങ്ങൾ: ഓരോ ഭക്ഷണത്തിലെയും കലോറി വിവരങ്ങളും അത് കത്തിച്ചുകളയാൻ എടുക്കുന്ന സമയം എത്രയാണെന്നും മെനുവിൽ വ്യക്തമാക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com