ബഹ്റൈനിൽ വേ​ന​ൽ സീ​സ​ൺ ഇന്ന് മുതൽ; പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

പു​റം​​ജോ​​ലി ചെ​​യ്യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ന​​ൽ​​ക്കാ​​ല പ​​ക​​ൽ തൊ​​ഴി​​ൽ നി​​രോ​​ധ​​നം ക​ഴി​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​ മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ​​ വന്നിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​പ്ര​കാ​രം ബഹ്റൈനിൽ വേ​ന​ൽ സീ​സ​ൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് അധികൃതർ. വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ‍്യ​മേ​റി​യ വേ​ന​ൽ സീ​സ​ണും ഈ ​കാ​ല​യ​ള​വി​ലാ​ണ്. ഇനിയുള്ള 93 ദി​വ​സ​ങ്ങ​ളിൽ രാ​വും പ​ക​ലും ചൂ​ടായിരിക്കും. രാ​വി​ലെ 4.45ന് ​ഉ​ദ​യ​വും വൈ​കീ​ട്ട് 6.32 അ​സ്ത​മ​യ​വു​മു​ള്ള ദി​ന​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. അതേസമയം, വേ​ന​ൽ സീ​സ​ണി​ലേക്കുള്ള പ്രതി​രോധ പ്രവർത്തനങ്ങൾ രാജ്യത്ത് നേരത്തെ ആരംഭിച്ചിരുന്നു.

പു​റം​​ജോ​​ലി ചെ​​യ്യു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ന​​ൽ​​ക്കാ​​ല പ​​ക​​ൽ തൊ​​ഴി​​ൽ നി​​രോ​​ധ​​നം ക​ഴി​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​ മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ​​ വന്നിരുന്നു. ഉ​​ച്ച​​ക്ക് 12 മ​​ണി​ മു​​ത​​ൽ വൈ​കീ​ട്ട് നാ​​ലുമ​​ണി ​വ​​രെ തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നാ​​ണ് നി​​രോ​​ധ​​നം. സെ​​പ്റ്റം​​ബ​​ർ 15 വ​​രെ മൂ​​ന്നു മാ​​സ​​ത്തേ​​ക്കാ​​യി​​രി​​ക്കും നി​​രോ​​ധ​​ന​​മെ​​ന്ന് നി​​യ​​മ​​കാ​​ര്യ മ​​ന്ത്രി​​യും ആ​​ക്ടി​​ങ് തൊ​​ഴി​​ൽ മ​​ന്ത്രി​​യു​​മാ​​യ യൂ​​സു​ഫ് ഖ​​ല​​ഫ് അ​​റി​​യി​​ച്ചി​​രു​​ന്നു. അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ബ​ഹ്റൈ​ൻ ഈ ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് അടുത്ത ഏഴുദിവസം ശക്തമായ മഴ; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇ​​തു​​വ​​രെ ര​​ണ്ടു​​മാ​​സ​​ത്തേ​​ക്കാ​​യി​​രു​​ന്നു തൊ​​ഴി​​ൽ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം മു​​ത​​ലാ​​ണ് മൂ​​ന്നു​​മാ​​സ​​മാ​​യി നീ​​ട്ടാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ഉ​ച്ച​സ​മ​യ​ത്തെ ജോ​ലി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അറിയിച്ചുട്ടുണ്ട്. നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ൾ​​ക്ക് മൂ​​ന്നു മാ​​സം വ​​രെ ത​​ട​​വും 500 മു​​ത​​ൽ 1000 ബ​​ഹ്‌​​റൈ​​ൻ ദീ​​നാ​​ർ​ വ​​രെ പി​​ഴ​​യും അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ടും​കൂ​​ടി​​യു​​മു​​ള്ള ശി​​ക്ഷ​​യാ​​ണ് വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന​​ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com