ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങൾ ഏതൊക്കെ? പട്ടിക പുറത്ത്

കുറ്റകൃത്യങ്ങളുടെ വിശകലനത്തെ അല്ലെങ്കിൽ അവയുടെ അഭാവത്തെ അടിസ്ഥാനമാക്കിയാണ് നംബിയോ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്.
Top 10 safest cities in the world in 2025
അബുദാബിSource: x/ @AbuDhabiSC
Published on

നഗരങ്ങളുടെ വികസനത്തിനും അതിലേക്കുള്ള വഴി തുറക്കുന്നതിനും ആ സ്ഥലത്തുള്ള സുരക്ഷ ഏറ്റവും നിർണായകമായ ഘടകമാണ്. നിക്ഷേപങ്ങൾ, ടൂറിസം എന്നിവയുൾപ്പെടെയുള്ളവയ്ക്ക് സ്വീകാര്യത ഏറുകയും, തൽഫലമായി അവിടെയുള്ള സൗകര്യങ്ങൾ വർധിക്കുകയും ചെയ്യുന്നു.

മികച്ച സൗകര്യങ്ങൾ നോക്കി ജനങ്ങൾ ആ പ്രദേശത്തേക്ക് എത്തുമ്പോൾ അവിടെയുള്ള സുരക്ഷാ ക്രമീകരണങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തപ്പെടും. ഇത്തരത്തിൽ, സുരക്ഷിതമായ നഗരങ്ങളിൽ ചിലത് ഗൾഫിലാണ്. നംബിയോ സുരക്ഷാ സൂചിക പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങൾ താഴെ പറയുന്നവയാണ്.

1. അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും അബുദാബി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. 88.4 ആണ് ഇവിടുത്തെ സുരക്ഷാ സൂചിക. ഈ പട്ടികയിൽ ഇടംനേടുന്ന ഏക എമിറേറ്റ്സ് അല്ലെങ്കിലും, ഏകദേശം പത്തുവർഷമായി ഒന്നാംസ്ഥാനം നിലനിർത്തുന്ന നഗരം എന്ന പ്രത്യേകത കൂടിയുണ്ട്. ദേശീയ സുരക്ഷാ കൗൺസിൽ പോലുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ മികച്ച പ്രവർത്തനങ്ങളാണ് ഈ ഉയർന്ന റാങ്ക് നിലനിർത്താൻ സഹായിക്കുന്നത്.

2. ദോഹ, ഖത്തർ

സുരക്ഷാ സൂചികയിൽ 84.1 പോയിൻ്റാണ് ദോഹയ്ക്കുള്ളത്. 2017 മുതൽ ദോഹ ആദ്യ 10 റാങ്കുകളിൽ ഇടം നേടിയിട്ടുണ്ട്. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങൾ മാറി മാറി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും, താമസക്കാർക്കും സന്ദർശകർക്കും മനസമാധാനം നൽകുന്നുവെന്നും ഈ ഉയർന്ന റാങ്ക് സൂചിപ്പിക്കുന്നു. യുഎഇയെപ്പോലെ, ദോഹയിലും സ്ത്രീകൾക്ക് മാത്രമായി നിയുക്തമാക്കിയ ഗതാഗതം പോലുള്ള നിരവധി മേഖലകൾ സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

3. ദുബായ്

ഈ പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ യുഎഇ എമിറേറ്റ് ദുബായ് ആണ്. 83.8 ആണ് ദുബായിയുടെ സുരക്ഷാ സൂചിക. 2018 മുതൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ടെങ്കിലും, ഈ വർഷം പുറത്തുവന്ന റാങ്കിങ് ദുബായിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റാങ്കിങ്ങാണ്.

4. തായ്‌പേയ്, തായ്‌വാൻ

സുരക്ഷാ സൂചിക 83.8 ഉള്ള നഗരമാണ് തായ്പേയ്. കഴിഞ്ഞ പത്തുവർഷമായി ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ തായ്പോയ് സ്ഥിരമായി ഇടംനേടുന്നുണ്ട്. 2024 ൽ തായ്പോയ് രണ്ടാംസ്ഥാനത്തായിരുന്നു. വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ഒരു പ്രധാന നഗരമെന്ന നിലയിൽ, അവരുടെ ഉയർന്ന സുരക്ഷാ സൂചിക വിനോദസഞ്ചാരികൾക്ക് നഗരത്തിലേക്കുള്ള യാത്രകളിൽ ആത്മവിശ്വാസം നേടാൻ അനുവദിക്കുന്നു.

Top 10 safest cities in the world in 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ ഏതൊക്കെ? പുതിയ പട്ടിക പുറത്ത്!

5. ഷാർജ

യുഎഇയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളിൽ ഇടം നേടുന്ന മൂന്നാമത്തെയും അവസാനത്തെയും എമിറേറ്റാണ് ഷാർജ. 83.8 ആണ് സുരക്ഷാ സൂചിക. 2020ലാണ് ഷാർജ ഈ പട്ടികയിൽ ആദ്യമായി ഇടംനേടുന്നത്. 2022 ൽ പട്ടിക പുറത്തുവിട്ടപ്പോൾ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. മറ്റ് എമിറേറ്റുകളെപ്പോലെ, മികച്ച പൊലീസ് വകുപ്പുകളും പ്രധാന കാരണമാണ്. എഐയുടെ ഉപയോഗവും പ്രവർത്തനങ്ങളും ഈ മേഖലയെ കൂടുകൽ ശക്തമാക്കുന്നു.

6. മനാമ, ബഹ്‌റൈൻ

81.0 സുരക്ഷാ സൂചിക നേടിയാണ് മനാമ ഇതാദ്യമായി ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടുന്നത്. ഭൂമിശാസ്ത്രപരമായി രാജ്യം ചെറുതാണെങ്കിലും, എല്ലാവർക്കും സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്‌റൈൻ സർക്കാർ പൂർണ്ണ പരിശ്രമം നടത്തിയിട്ടുണ്ട് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സൈബർ സുരക്ഷ മുതൽ റോഡ് സുരക്ഷ വരെയും അതിനുമപ്പുറമുള്ള എല്ലാ മേഖലകളിലും സർക്കാർ ശ്രദ്ധകൊടുത്തതും ഈ നേട്ടത്തിന് വഴിവെച്ചു.

7. മസ്കറ്റ്, ഒമാൻ

2025-ൽ ആദ്യ 10 റാങ്കുകളിൽ ഇടം നേടിയ അവസാനത്തെ മിഡിൽ ഈസ്റ്റ് നഗരമാണ് മസ്കറ്റ്. സുരക്ഷാ സൂചിക 80.9ആണ്. 2021-ലാണ് ഇത് ആദ്യമായി ആദ്യ 10 പട്ടികയിൽ ഇടം നേടിയത്. ഒമാൻ്റെ രാഷ്ട്രീയ സ്ഥിരത, കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും കുറഞ്ഞ നിരക്ക് പോലുള്ളവ രാജ്യത്തിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് സംഭാവന നൽകുന്ന ഒരു മികച്ച ഘടകമാണ്.

8. ഹേഗ് (ഡെൻ ഹാഗ്), നെതർലാൻഡ്സ്

നെതർലൻഡിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഹേഗ്. കഴിഞ്ഞ വർഷവും ആദ്യം റാങ്ക് ചെയ്ത 10 നഗരങ്ങളിൽ ഹേഗും ഇടംനേടിയിരുന്നു. കഴിഞ്ഞ വർഷം ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഈ വർഷത്തെ റാങ്ക് അല്പം താഴ്ന്നെങ്കിലും, സുരക്ഷിതമായി ജീവിക്കാൻ വാസയോഗ്യമായ സ്ഥലമെന്ന നിലയിൽ നഗരം ഇപ്പോഴും പ്രശസ്തമാണ്.

9. മ്യൂണിക്ക്, ജർമനി

സുരക്ഷാ സൂചിക 79.4 നേടിയ മ്യൂണിക് ആദ്യ പത്തിൽ സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ചരിത്രപരമായി, നഗരം വളരെ ഉയർന്ന റാങ്കിലായിരുന്നു. എന്നാൽ 2018 വരെയുള്ള കണക്കെടുത്ത് നോക്കിയാൽ മ്യൂണിക്, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിരുന്നു. മ്യൂണിക് പട്ടികയിൽ ഇടം നേടിയില്ലെങ്കിലും, ജർമനിയിലെ മറ്റ് നഗരങ്ങൾ ഈ പട്ടികയിൽ ഇടംനേടാറുണ്ടായിരുന്നു.

Top 10 safest cities in the world in 2025
നിരോധിത ബെറ്റിങ് ആപ്പുകളുമായി ബന്ധം: പ്രമുഖ ക്രിക്കറ്റ്, സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി, രാജ്യത്ത് 27,000 കോടിയുടെ നികുതി വെട്ടിപ്പ്?

10. ട്രോണ്ട്ഹൈം, നോർവേ

ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടിയ അവസാന നഗരം ട്രോണ്ട്‌ഹൈം ആണ്. 79.3 ആണ് സുരക്ഷാ സൂചിക. നോർവേയിലെ മൂന്നാമത്തെ വലിയ നഗരമാണിത്, സമ്പന്നമായ വൈക്കിംഗ് ചരിത്രത്തിന് പേരുകേട്ടതാണ് ഈ നഗരം. 2020-കളിൽ ആദ്യമായാണ് ട്രോണ്ട്ഹൈം പട്ടികയിൽ ഇടം നേടുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പ്രിയപ്പെട്ട നഗരം കൂടിയാണ് ട്രോണ്ട്‌ഹൈം, മറ്റ് ചില നോർവീജിയൻ നഗരങ്ങൾക്കും ഉയർന്ന സുരക്ഷാ റാങ്കിംഗ് ലഭിച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങളുടെ വിശകലനത്തെ അല്ലെങ്കിൽ അവയുടെ അഭാവത്തെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്. അക്രമം, കവർച്ച, സ്വത്ത് ഉപദ്രവം, ശാരീരിക ഉപദ്രവം, ഒരു നഗരത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുവായ ധാരണകൾ എന്നിങ്ങനെയുള്ള വിവിധ കുറ്റകൃത്യങ്ങൾ പട്ടിക കണക്കിലെടുക്കുന്നു. 0 മുതൽ 100 ​​വരെയുള്ള സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഉയർന്ന സുരക്ഷാ സൂചിക മികച്ച സുരക്ഷയെയാണ് സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com