ആവശ്യക്കാരിലേക്കെത്തും, ജബല്‍ അലി തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മാറ്റാന്‍ നടപടിയുമായി യുഎഇ

ദുബായ് മുനിസിപ്പാലിറ്റിയുമായും ദുബായ് കസ്റ്റംസുമായും കൈകോര്‍ത്തുകൊണ്ടാണ് പുതിയ തുടക്കം.
ആവശ്യക്കാരിലേക്കെത്തും, ജബല്‍ അലി തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മാറ്റാന്‍ നടപടിയുമായി യുഎഇ
Published on
Updated on

ദുബായ്: ജബല്‍ അലി തുറമുഖത്ത് അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുന്ന ഭക്ഷണ വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ നടപടിയുമായി യുഎഇ ഫുഡ് ബാങ്കും ഡിപി വോള്‍ഡ് ഫൗണ്ടേഷനും. ദുബായ് മുനിസിപ്പാലിറ്റിയുമായും ദുബായ് കസ്റ്റംസുമായും കൈകോര്‍ത്തുകൊണ്ടാണ് പുതിയ തുടക്കം.

ഭക്ഷണവസ്തുക്കള്‍ പാഴായിപ്പോവുന്നത് തടയുന്നതിനും ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുമാണ് നടപടി. യുഎഇ ഫുഡ് ബാങ്കിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഷിപ്പ് ചെയ്യാന്‍ യോഗ്യമായ ഭക്ഷണ സാധനങ്ങളുടെ കണക്കെടുക്കും. സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കണക്കെടുക്കുക. ഭക്ഷ്യ വസ്തുക്കള്‍ സ്വമേധയാ ഉപേക്ഷിക്കാനും അവ യുഎഇ ഫുഡ് ബാങ്കിന്റെ പ്രോഗ്രാമുകളിലേക്ക് നല്‍കാനും തയ്യാറാകുന്ന കമ്പനികള്‍ക്ക് കസ്റ്റംസ് റിലീസ് നടപടികള്‍ ലളിതമാക്കാനും പദ്ധയിയിലൂടെ സഹായകമാകും.

ആവശ്യക്കാരിലേക്കെത്തും, ജബല്‍ അലി തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മാറ്റാന്‍ നടപടിയുമായി യുഎഇ
എബോള ഭീതി: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായ് പ്രവേശന വിലക്ക്; എമിറേറ്റ്സിന്റെ മുന്നറിയിപ്പ്

അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ കൃത്യമായ നടപടികളിലൂടെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതിലൂടെ വലിയൊരു ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് യുഎഇ ഫുഡ് ബാങ്ക് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ടീം തലവന്‍ മനാല്‍ ബിന്‍ യറൂഫ് പറഞ്ഞു.

ആവശ്യക്കാരിലേക്കെത്തും, ജബല്‍ അലി തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മാറ്റാന്‍ നടപടിയുമായി യുഎഇ
ജനിച്ച അന്ന് മുതല്‍ ഒന്നിച്ച്; ഒടുവില്‍ കൂടപ്പിറപ്പുകള്‍ വേർപെട്ടു, സന്തോഷത്തോടെ
News Malayalam 24x7
newsmalayalam.com