നിർമാണത്തിനും റോബോട്ട്; ലോകത്തിലെ ആദ്യ സമ്പൂർണ റോബോട്ട് നിർമിത വില്ല ദുബായിൽ ഒരുങ്ങുന്നു

എക്സ്‌പോ സിറ്റിയിൽ പുതുതായി ആരംഭിച്ച കൺസ്ട്രക്ഷൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെൻ്ററിൽ വച്ചായിരുന്നു ചരിത്ര പ്രഖ്യാപനം
നിർമാണത്തിനും റോബോട്ട്; ലോകത്തിലെ ആദ്യ സമ്പൂർണ റോബോട്ട് നിർമിത വില്ല ദുബായിൽ ഒരുങ്ങുന്നു
Source: X/ Dubai Media House
Published on
Updated on

യുഎഇ: ലോകത്തിലെ ആദ്യ സമ്പൂർണ റോബോട്ട് നിർമിത റസിഡൻഷ്യൽ വില്ല ദുബായിൽ ഒരുങ്ങുന്നു. പൂർണമായും റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ച് റസിഡൻഷ്യൽ വില്ല നിർമിക്കുകയെന്ന വെല്ലുവിളിയാണ് ദുബായ് മുനിസിപ്പാലിറ്റി ഏറ്റെടുത്തിരിക്കുന്നത്. എക്സ്‌പോ സിറ്റിയിൽ പുതുതായി ആരംഭിച്ച കൺസ്ട്രക്ഷൻ ഇന്നവേഷൻ ആൻഡ് റിസർച്ച് സെൻ്ററിൽ വച്ചായിരുന്നു വില്ലയുടെ ചരിത്ര പ്രഖ്യാപനം.

അതോറിറ്റിയുടെ നേതൃത്വത്തിൽ 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഒരു പ്രാദേശിക, അന്തർദേശീയ കൺസോർഷ്യം വഴിയാണ് വില്ലയുടെ നിർമാണം നടപ്പിലാക്കുക. സക്വ വെഞ്ച്വേഴ്‌സ്, വുർത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പ്രാദേശിക കരാറുകാരുടെയും എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പ്രത്യേക നിർമാണ റോബോട്ടിക് കമ്പനികൾ പ്രവർത്തിക്കുക.

നിർമാണത്തിനും റോബോട്ട്; ലോകത്തിലെ ആദ്യ സമ്പൂർണ റോബോട്ട് നിർമിത വില്ല ദുബായിൽ ഒരുങ്ങുന്നു
'ലോകത്തിലെ ആദ്യ സ്വർണവീഥി'; ദുബൈയിൽ ഒരുങ്ങുന്നു

നിർമാണ മേഖലയുടെ 70 ശതമാനവും ഫാക്ടറികളിൽ നിർമിച്ച് സൈറ്റിലെത്തിക്കുന്ന ’70-70′ നയത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. 2030ഓടെ നിർമാണ പ്രവർത്തനങ്ങളുടെ വലിയൊരു ശതമാനം ഓട്ടോമേഷനിലേക്ക് മാറ്റാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com