
അടുത്തിടെയാണ് മധ്യവര്‍ഷ പാസ്‌പോര്‍ട്ട് റാങ്കിങ് പുറത്തിറക്കിയത്. ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും എട്ട് സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്.
കഴിഞ്ഞ ആറ് മാസത്തെ റാങ്കിങ്ങില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത്. നേരത്തേ, ആഗോള റാങ്കിങ്ങില്‍ 85ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റാങ്കിങ് പുറത്തുവന്നപ്പോള്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77ാം സ്ഥാനത്തെത്തി. ഇതിനിടയില്‍ രണ്ട് വിസ ഫ്രീ ഡസ്റ്റിനേഷന്‍ മാത്രമാണ് കുട്ടിച്ചേര്‍ത്തത്. നിലവില്‍ 59 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ പോകാം.
അതേസമയം, വിസരഹിത ആക്‌സസില്‍ ഏറ്റവും വലിയ നേട്ടമുണ്ടായിരിക്കുന്നത് സൗദി അറേബ്യയാണ്. ജനുവരി മുതല്‍ പട്ടികയില്‍ നാല് രാജ്യങ്ങളാണ് സൗദി കൂട്ടിച്ചേര്‍ത്തത്. ഇതോടെ, 91 രാജ്യങ്ങൡലേക്ക് സൗദിയില്‍ നിന്ന് വിസ ഇല്ലാതെ പോകാം. പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സൗദി നാല് സ്ഥാനങ്ങള്‍ ഉയര്‍ത്തി 54ാം സ്ഥാനത്താണ്.
പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാന്‍ തന്നെയാണ്. വിസയില്ലാതെ 25 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് പോകാനാകുക.
പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് യുകെയും യുഎസ്സുമാണ്. ജനുവരി മുതല്‍ റാങ്കിങ്ങില്‍ രണ്ട് രാജ്യങ്ങളും താഴേക്ക് പോയിത്തുടങ്ങി. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളായിരുന്നു യുകെയുടേയും യുഎസ്സിന്റേതും. 2014 ഉം 2015 ലും പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ മുന്നിലുണ്ടായിരുന്ന രാജ്യങ്ങളായിരുന്നു ഇവ രണ്ടും. പുതിയ റാങ്കിങ് പ്രകാരം യുകെ ആറാം സ്ഥാനത്തും യുഎസ് പത്താം സ്ഥാനത്തുമാണ്.
186 രാജ്യങ്ങളിലേക്ക് യുകെയില്‍ നിന്ന് 186 രാജ്യങ്ങളിലേക്ക് വിസ ഫ്രീ എന്‍ട്രന്‍സുണ്ട്. 182 രാജ്യങ്ങളിലേക്കാണ് യുഎസില്‍ നിന്ന് വിസയില്ലാതെ പോകാനാകുക. ഇതിനിടയില്‍ യുഎസ് മറ്റൊരു വെല്ലുവിളി കൂടി നേരിടുന്നുണ്ട്. 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ പത്തില്‍ നിന്ന് ഒഴിവാകുന്നതിന്റെ വക്കിലാണുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 80 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ആഗോള ശരാശരി 2006-ല്‍ 58 ആയിരുന്നത് 2025-ല്‍ 109 ആയിട്ടുണ്ട്.
ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയ രണ്ട് രാജ്യങ്ങള്‍ ചൈനയും യുഎഇയുമാണ്. പത്ത് വര്‍ഷത്തിനിടയില്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങളില്‍ ഒന്ന് യുഎഇ ആണ്. പത്ത് വര്‍ഷം മുമ്പ് 42ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ ഇപ്പോള്‍ 8ാം സ്ഥാനത്താണ്. വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണം 2006 ല്‍ 58 ആയിരുന്നെങ്കില്‍ 2025 അത് 109 ആയി. പത്ത് വര്‍ഷം കൊണ്ട് 34 സ്ഥാനങ്ങളാണ് യുഎഇ ഉയര്‍ത്തിയിരിക്കുന്നത്.
ചൈനയാണ് ഏറ്റവും മുന്നേറ്റമുണ്ടാക്കിയ മറ്റൊരു രാജ്യം. 2015 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ 34 സ്ഥാനങ്ങളാണ് ചൈന ഉയര്‍ത്തിയത്. 94 സ്ഥാനത്തുണ്ടായിരുന്ന ചൈനയുടെ ഇപ്പോഴത്തെ സ്ഥാനം 60ാമതാണ്. അതേസമയം, യൂറോപ്പിലെ ഷെഞ്ചന്‍ ഏരിയയിലേക്ക് ചൈനയ്ക്ക് ഇതുവരെ വിസ രഹിത പ്രവേശനം ലഭിച്ചിട്ടില്ല. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രി നല്‍കി എന്നതാണ് ചൈനയ്ക്ക് വലിയ നേട്ടമായത്. ഇതുകൂടാതെ, അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു, യുറൂഗ്വായ് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കും ചൈനയിലേക്ക് വിസയില്ലാതെ വരാം.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ വെല്ലുവിളിയില്ലാതെ തുടരുന്നത് സിങ്കപ്പൂരാണ്. 227 രാജ്യങ്ങളില്‍ 193 രാജ്യങ്ങളിലേക്ക് സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പോകാം. ജപ്പാനും ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ടുകളില്‍ വിസ ഇല്ലാതെ പോകാം.
ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍
സിംഗപ്പൂര്‍ (193 വിസ രഹിത ഡെസ്റ്റിനേഷന്‍)
ജപ്പാന്‍, ദക്ഷിണ കൊറിയ (190 വിസ രഹിത ഡെസ്റ്റിനേഷന്‍)
ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ (189 വിസ രഹിത ഡെസ്റ്റിനേഷന്‍)
ഓസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ (188 വിസ രഹിത ഡെസ്റ്റിനേഷന്‍)
ഗ്രീസ്, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് (187 വിസ രഹിത ഡെസ്റ്റിനേഷന്‍)
യുണൈറ്റഡ് കിംഗ്ഡം (186 വിസ രഹിത ഡെസ്റ്റിനേഷന്‍)
ഓസ്‌ട്രേലിയ, ചെക്കിയ, ഹംഗറി, മാള്‍ട്ട, പോളണ്ട് (185 വിസ രഹിത ഡെസ്റ്റിനേഷന്‍)
കാനഡ, എസ്റ്റോണിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (184 വിസ രഹിത ഡെസ്റ്റിനേഷന്‍)
ക്രൊയേഷ്യ, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ (183 വിസ രഹിത ഡെസ്റ്റിനേഷന്‍)
ഐസ്ലാന്‍ഡ്, ലിത്വാനിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് (182 വിസ രഹിത ഡെസ്റ്റിനേഷന്‍)