പാർക്ക് ചെയ്തിരുന്ന വിമാനത്തിൻ്റെ നോസ് ഗിയർ തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക് | വീഡിയോ

നിരവധി ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റു
പാർക്ക് ചെയ്തിരുന്ന വിമാനത്തിൻ്റെ നോസ് ഗിയർ തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക് |  വീഡിയോ
Source: X
Published on
Updated on

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ പാർക്ക് ചെയ്ത ലുഫ്താൻസ ബോയിംഗ് 787-9 വിമാനത്തിൻ്റെ നോസ് ലാൻഡിംഗ് ഗിയർ തകർന്ന് വീണ് അപകടം. നിരവധി ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.

ഗേറ്റിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൻ്റെ മുൻഭാഗമാണ് പെട്ടെന്ന് തകർന്നു വീണത്. ദൃശ്യങ്ങളിൽ വിമാനം മൂക്ക് കുത്തനെ താഴുന്നതും മുൻഭാഗം തകരുന്നതും ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് യാത്രക്കാരാരും വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ലുഫ്താൻസ അറിയിച്ചു.

പാർക്ക് ചെയ്തിരുന്ന വിമാനത്തിൻ്റെ നോസ് ഗിയർ തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക് |  വീഡിയോ
"ഇതാണോ മതേതര ഇന്ത്യ?"; ഐപിഎൽ ഫൈനലിലെ കൈലാഷ് ഖേറിന്റെ സംഗീത പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

സംഭവം നടക്കുമ്പോൾ ക്രൂ അംഗങ്ങളും ഗ്രൗണ്ട് ജീവനക്കാരും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എയർലൈൻ അറിയിച്ചു. പരിക്കേറ്റ ജീവനക്കാർ ചികിത്സയിലാണെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തിന് അപകടമുണ്ടായതിന് പിന്നാലെ എമർജൻസി വാഹനങ്ങളും വിമാനത്തിന് ചുറ്റും അണി നിരക്കുന്നതും വീഡിയോയിൽ കാണാം. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് പോകാനിരുന്ന LH450 എന്ന വിമാനത്തിൻ്റെ നോസ് ഗിയറാണ് തകർന്നു വീണത്.

റിപ്പോർട്ടുകളനുസരിച്ച് 2026 ജനുവരി പകുതിയോടെ മാത്രമാണ് ഈ വിമാനം കൊമേഴ്സ്യൽ സർവീസിൽ പ്രവേശിച്ചത്. സംഭവത്തെ തുടർന്ന് ലുഫ്താൻസ ഒരു ക്രൈസിസ് മാനേജ്മെൻ്റ് ടീമിനും രൂപം നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ചു.

News Malayalam 24x7
newsmalayalam.com