ഒരുകാലത്ത് ആളുകൾ തമ്മിലുള്ള ബന്ധം നിലനിർത്തിയിരുന്നത് പ്രധാനമായും തപാൽ വഴിയാണ്. അതെ കത്തുകളും, കാർഡുകളുമൊക്കയായി സന്ദേശങ്ങൾക്ക് കാത്തിരുന്ന കാലം. ഇപ്പോഴാകാട്ടെ ഡിജിറ്റൽ സാങ്കോതികവിദ്യ അനുദിനം വളരുന്ന സാഹചര്യത്തിൽ പോസ്റ്റൽ സന്ദേശങ്ങൾക്ക് പ്രസക്തി കുറഞ്ഞു. കൗതുകത്തിനോ, ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കോ മാത്രമായി തപാൽ സന്ദേശങ്ങൾ ചുരുങ്ങി.
ഇക്കാലത്ത് കയ്യിലെത്തുന്ന കത്തോ, കാർഡോ നമുക്ക് കൗതുകം ഉണർത്തുന്ന ഒന്നാണ്. പണ്ട് കത്തയച്ചവർക്കാകട്ടെ ഗൃഹാതുരത്വമുണർത്തുന്ന അനുഭവവും. അത്തരം ഒരനുഭവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമേരിക്കയിലാണ് ഈ കൗതുകമുണർത്തുന്ന സംഭവം നടന്നത്. 72 വർഷം മുൻപയച്ച പോസ്റ്റ് കാർഡാണ് അയച്ച ആളിലേക്ക് തിരികെയെത്തിയത്.
ഇല്ലിനോയിസിലെ ഒട്ടാവയിലെ പോസ്റ്റ് ഓഫീസിലേക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നിന്ന് അയച്ച ഒരു പോസ്റ്റ്കാർഡ് എത്തിയതാണ് വാർത്തയായത്. 72 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1953 ജൂൺ 17-ന് രാത്രി 8 മണിക്ക് പോസ്റ്റ്മാർക്ക് ചെയ്ത കാർഡ്. സവിശേഷമായ ഒരു വിവരവും അതിലില്ല.
'Rev. F.E. Ball and family,” എന്ന വിലാസത്തിൽ അയച്ച പോസ്റ്റ്കാർഡ് കഴിഞ്ഞ 72 വർഷമായി യുഎന്നിൽ വെച്ച് നഷ്ടപ്പെട്ടതായിരിക്കാമെന്നും, അത് അടുത്തിടെ കണ്ടെത്തിയപ്പോൾ അയച്ചതാവാമെന്നുമാരുന്നു പോസ്റ്റൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ധാരണ. അവർ ആ കത്ത് അതേ വിലാസത്തിൽ എത്തിക്കാൻ ശ്രമിച്ചു. പക്ഷെ 72 വര്‍ഷം മുമ്പ് ആ വിലാസത്തില്‍ താമസിച്ചിരുന്ന ബോൾ കുടുംബം അവിടെ നിന്നും താമസം മാറിപ്പോയിരുന്നു.
ഒട്ടാവയിലെ പോസ്റ്റ്മാസ്റ്ററായ മാർക്ക് തോംസണിന് ആ പോസ്റ്റ്കാർഡ് വലിച്ചെറിയാൻ തോന്നിയില്ല, പകരം അത് എത്തേണ്ടയിടത്തോ, അല്ലെങ്കിൽ അയച്ചയിടത്തോ എത്തിക്കണം എന്ന് തീരുമാനിച്ചു. അതിനായി അന്വേഷണവും ആരംഭിച്ചു. വിവരം പുറത്തറിഞ്ഞതോടെ പ്രദേശിക റിപ്പോർട്ടർമാരുൾപ്പെടെ നിരവധിപ്പേർ പോസ്റ്റ് കാർഡിന്റെ അവകാശിയെ തിരഞ്ഞു.
ഈ കഥ കേട്ട തെറി കാർബോണ്‍ എന്ന ഗവേഷകൻ തന്റെ വംശാവലി ഗവേഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പ്രാദേശിക പത്രത്തിലെ റിപ്പോർട്ട് കണ്ട തെറി അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ലാസല്ലെ കൗണ്ടി വംശാവലി ഗവേഷകരുടെ സംഘടനയും (LaSalle County Genealogy Guild) ഈ വിലാസം തേടിയുള്ള യാത്രയുടെ ഭാഗമായി.
പഴയ പത്രവാർത്തകളും, രേഖകളും, പബ്ലിക് ലൈബ്രറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുമെല്ലാം ചേർത്ത് വളണ്ടിയർമാർ പോസ്റ്റ് കാർഡിനുടമയെ കണ്ടെത്തി. അന്ന് കത്തയച്ച അലൻ ഇന്ന് 88 വയസ്സുള്ള ഡോ. അലൻ ബാൾ അയിരുക്കുമെന്ന സാധ്യത, ജോലിയിൽ നിന്നും വിരമിച്ച് 1,700 മൈലുകൾക്കപ്പുറം ഐഡഹോയിലെ സാൻഡ്‌പോയിന്‍റിലെ അലന്റെ താമസസ്ഥലത്തേക്ക് ആ കത്തെത്തെി.
പോസ്റ്റ്മാൻ മാർക്ക് തോംസണും സംഘവും ഡോ. അലൻ ബാളിനെ സന്ദര്‍ശിച്ചു. വിവരമറിഞ്ഞ അലൻ ആ കാർഡിന്റെ കഥയെ ഓർത്തെടുത്തു. 1953-ൽ ഒട്ടാവയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രെയിൻ യാത്ര ചെയ്തപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. അവിടെ വെച്ച് തന്റെ അമ്മായി മേരിക്കൊപ്പം വേനൽക്കാലം ചെലവഴിക്കാൻ പ്യൂർട്ടോ റിക്കോയിലേക്ക് വിമാനത്തിൽ പോകാൻ ബോൾ പദ്ധതിയിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് അധികം പണമില്ലായിരുന്നു, അതിനാൽ യാത്രയ്ക്കായി പണം സ്വരൂപിക്കാൻ അദ്ദേഹം രണ്ട് വർഷങ്ങൾ പുൽത്തകിടി വെട്ടാനും മഞ്ഞ് കോരിയെടുക്കാനും ചെലവഴിച്ചു.
പണം സ്വരൂപിച്ച് യാത്രയെക്കെത്തുമ്പോൾ ആദ്യ വിമാനയാത്രയുടെ ആശങ്കയിലായിരുന്നു അലൻ. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് ന്യൂയോർക്കിൽ എത്തിയ അലൻ പുതിയതായി നിർമ്മിച്ച ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വണ്ടി നിർത്തി. അവിടെ നിന്നും ഒരു പോസ്റ്റ്കാർഡിൽ രണ്ട് സെന്റ് സ്റ്റാമ്പ് പതിപ്പിച്ച്, "ഞാൻ ന്യൂയോർക്ക് വരെ എത്തി" എന്ന സന്ദേശം മാതാപിതാക്കൾക്ക് അയച്ചു. വീട്ടിലേക്ക് അയച്ച കാർഡ് ഒരിക്കലും മാതാപിതാക്കളുടെ കൈയിലെത്തിയില്ല. അത് തപാൽ വകുപ്പിലെവിടെയോ അപ്രത്യക്ഷമായി.
1953 ൽ താനയച്ച കാർഡ് ലഭിച്ചതറിഞ്ഞ അലൻ തന്റെ 88ാം വയസിലും അന്നത്തെ യാത്രയും, പ്യൂർട്ടോ റിക്കോയിലെ തന്റെ അനുഭവങ്ങൾ ബോൾ സ്നേഹപൂർവ്വം ഓർമ്മിച്ചു. ആന്റി മേയുടെ കാപ്പിത്തോട്ടത്തിലെ "മലകളിലെ കാട്" അദ്ദേഹം വിവരിച്ചു, ആ യാത്ര തനിക്ക് "തികച്ചും പുതിയതും" "വികസിക്കുന്നതുമായ" അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ വീട്ടിലേക്കയച്ച കത്ത് അവിടെ എത്തിയില്ലെന്ന് അന്നൊന്നും അലൻ അറിഞ്ഞിരുന്നില്ല. കൗമാരപ്രായത്തിൽ എഴുതിയ ഒരു കാർഡ് രാജ്യത്തുടനീളം 40000 കിലോമീറ്ററോളം സഞ്ചരിച്ച് തന്റെ കയ്യിൽ തിരിച്ചെത്തിയതിന്റെ സന്തോഷം അലന്റെ മുഖത്തുണ്ടായിരുന്നു.
ദി ടൈംസിലെ പത്രപ്രവർത്തകനായി ടോം കോളിൻസിൽ നിന്ന് അലന് ലഭിച്ച കോളിലൂടെയാണ് അദ്ദേഹം 72 രണ്ട് വർഷങ്ങൾക്കിപ്പുറം താൻ അയച്ച പോസ്റ്റ് കാർഡിനെ കുറിച്ച് അറിയുന്നത്. അദ്യം ചിരിവന്നതായാണ് അദ്ദേഹം പറഞ്ഞത്.അപ്രതീക്ഷിതവും , വിചിത്രവുമായ കാര്യമെന്നും. ഒടുവിൽ പോസ്റ്റ്കാർഡ് എത്തിയപ്പോൾ, ഒരു സാൻഡ്പോയിന്റ് പോസ്റ്റൽ ജീവനക്കാരൻ ഒരു പുഞ്ചിരിയോടെ അത് അദ്ദേഹത്തിന് നൽകി, എന്നിട്ട് പറഞ്ഞു "ക്ഷമിക്കണം, വളരെ വൈകി."