മൊത്തമൊരു 'എഐ കാരിക്കേച്ചർ' മയം... സോഷ്യൽ മീഡിയ തൂക്കി പുത്തൻ ട്രെൻഡ് !

നമ്മുടെ ജോലി സംബന്ധമായ കാര്യങ്ങളെപ്പറ്റിയുള്ള പ്രോംപ്റ്റ് നൽകിയാൽ നിമിഷ നേരം കൊണ്ട് ചാറ്റ് ജിപിടി പടം അടിച്ച് കൈയിൽ തരും
മൊത്തമൊരു 'എഐ കാരിക്കേച്ചർ' മയം... സോഷ്യൽ മീഡിയ തൂക്കി പുത്തൻ ട്രെൻഡ് !
Published on
Updated on

വരുന്ന പുത്തൻ ട്രെൻഡുകൾ ഏറ്റുപിടിക്കുന്നത് ഇപ്പോഴത്തെയും ഏപ്പോഴത്തെയും വൈബ്. ഇത്തരം ട്രെൻഡുകളിൽ തന്നെ ട്രെൻഡ് ആണ് പുത്തൻ എഐ ട്രെൻഡുകൾ. നാനോ ബനാന ട്രെൻഡും റെട്രോ സാരി ട്രെൻഡും ഗിബ്ലി സ്റ്റുഡിയോയും എല്ലാം സോഷ്യൽ മീഡിയ കത്തിച്ച ഐറ്റംസാണ്. അതേ പറഞ്ഞു വന്നത് പുതിയ എഐ കാരിക്കേച്ചറുകളെപ്പറ്റി തന്നെയാണ്. അഭിരുചിക്ക് അനുസരിച്ച് ഫോട്ടോകളെ നിമിഷങ്ങള്‍ക്കുള്ളില്‍ കാരിക്കേച്ചറാക്കി മാറ്റുന്ന പുത്തൻ ട്രെൻഡിനെപ്പറ്റി തന്നെ.

നമ്മുടെ ജോലി സംബന്ധമായ കാര്യങ്ങളെപ്പറ്റിയുള്ള പ്രോംപ്റ്റ് അടിച്ച് നൽകിയാൽ നിമിഷ നേരം കൊണ്ട് ചാറ്റ് ജിപിടി പടം അടിച്ച് കൈയിൽ തരും. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍ ഫോട്ടോഗ്രാഫര്‍മാര്‍, അങ്ങനെ പല മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടിയുടെ സഹായത്തോടെ തയാറാക്കി അങ്ങ് പോസ്റ്റും. ചെയ്ത കാരിക്കേച്ചറുകളിൽ മാറ്റങ്ങൾ വരുത്താനും എളുപ്പമാണ്.

മൊത്തമൊരു 'എഐ കാരിക്കേച്ചർ' മയം... സോഷ്യൽ മീഡിയ തൂക്കി പുത്തൻ ട്രെൻഡ് !
സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ വിപണി വില അറിയാം

മന്ത്രിമാരടക്കം നിരവധി പേരാണ് ട്രെൻഡിനൊപ്പം എന്ന പേരില്‍ എഐ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. വി. ശിവൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങി നിരവധിപ്പേരാണ് എഐ ചിത്രം പങ്കുവെച്ച് ട്രെൻഡിനൊപ്പം ചേർന്നത്. 'ട്രെന്‍ഡിനൊപ്പം ഈ ഞാനും' എന്ന കുറിപ്പോടെ മന്ത്രി വി. ശിവന്‍കുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ സമാനമായ കുറിപ്പുകളുമായി മറ്റുള്ളവരും ഒപ്പം ചേർന്നു. നേതാക്കളുടെ കാരിക്കേച്ചറുകൾക്ക് വരുന്ന കമൻ്റുകളും വൈറലാണ്. വി. ശിവന്‍കുട്ടിയുടെ പോസ്റ്റിന് താഴെ ''കുട്ടികളുടെ പൂക്കി'' എന്നും പൂക്കി മന്ത്രിയെന്നും തുടങ്ങി രസകരമായ കമൻ്റുകളാണ് വരുന്നത്. സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളെ മന്ത്രിമാര്‍ തന്നെ ഇത്തരത്തില്‍ ഏറ്റെടുക്കുന്നത് കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ നോക്കിക്കാണുന്നത്.

ഇനി എങ്ങനെയാണ് എഐ കാരിക്കേച്ചറുകൾ നിര്‍മിക്കുക എന്നല്ലേ? പറഞ്ഞുതരാം... ആദ്യം ചാറ്റ് ജിപിടി ഓപ്പണ്‍ ചെയ്യുക. ഇനി ഇതിലേക്ക് നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യണം. എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക 'Create a caricature of me and my job based on everything you know about me.' ഇനി ലഭിക്കുന്ന ചിത്രങ്ങളിൽ നിങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങളും വരുത്താം... അതിന് വേണ്ട പ്രോംപ്റ്റ് അടിച്ചു നൽകിയാൽ മാത്രം മതി. ആര്‍ട്ട് ശൈലി, തൊഴില്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവയും പ്രോംപ്റ്റില്‍ ഉള്‍പ്പെടുത്താം. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.. പരീക്ഷിക്കാത്തവര്‍ ഉണ്ടെങ്കില്‍ വൈകേണ്ട വേഗം പരീക്ഷിച്ചോളൂ...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com