വാർത്തയറിയാൻ കൂടുതൽ അമേരിക്കക്കാരും തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ; പുതിയ പഠനം

ടെലിവിഷനെ മറികടന്നാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാർത്താ സ്രോതസായി സോഷ്യൽ മീഡിയ മാറിയത്
Social Media
പ്രതീകാത്മക ചിത്രംSource: Meta AI
Published on

അമേരിക്കക്കാർക്കിടയിൽ ഏറ്റവും കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഉപയോഗിക്കുന്ന സ്രോതസായി സോഷ്യൽ മീഡിയയും വീഡിയോ നെറ്റ്‌വർക്കുകളും മാറിയെന്ന് പുതിയ പഠനം. ടെലിവിഷനെ മറികടന്നാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാർത്താ സ്രോതസായി സോഷ്യൽ മീഡിയ മാറിയത്. റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരമാണ് പുതിയ കണ്ടെത്തൽ.

ജനുവരി അവസാനത്തിലും ഫെബ്രുവരി തുടക്കത്തിലും നടത്തിയ ഒരു സർവേയിൽ, 54% അമേരിക്കക്കാരും കഴിഞ്ഞ ആഴ്ച സോഷ്യൽ, വീഡിയോ നെറ്റ്‌വർക്കുകൾ വഴി വാർത്തകൾ ആക്‌സസ് ചെയ്‌തതായി പറഞ്ഞു. ടിവി, ഓൺലൈൻ വാർത്താ സൈറ്റുകളിൽ നിന്നാണ് അടുത്തതായി ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതെന്നും ആളുകൾ പ്രതികരിച്ചു. പ്രതികരിച്ചവരിൽ പകുതിയോളം പേർ പറഞ്ഞത് ഈ മാധ്യമങ്ങളിൽ നിന്നാണ് വാർത്തകൾ ലഭിക്കുന്നതെന്നാണ്. ഏഴ് ശതമാനം പേർ വാർത്തകൾക്കായി എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചതായി പറഞ്ഞു.

Social Media
വാട്‌സ്ആപ്പിന് ഇനി പുതിയ മുഖം; പരസ്യം അവതരിപ്പിക്കാൻ മെറ്റ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ തുടക്കത്തോടൊപ്പമാണ് സർവേ നടന്നതെന്ന് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവും റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസത്തിലെ സീനിയർ റിസർച്ച് അസോസിയേറ്റുമായ നിക് ന്യൂമാൻ ചൂണ്ടിക്കാട്ടി. എന്നാൽ, 2016-ൽ, പ്രസിഡന്റിനെ കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ, വാർത്താ മാധ്യമങ്ങൾ അനുഭവിച്ച "ട്രംപ് മുന്നേറ്റം" ഈ വർഷം ഉണ്ടായില്ല.

45ലധികം രാജ്യങ്ങളിലായി ഏകദേശം 97,000 ആളുകളിൽ നിന്നുള്ള സർവേ പ്രതികരണങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള ആളുകൾ വാർത്തകൾക്കായി സോഷ്യൽ മീഡിയയിലേക്ക് തിരിയുന്ന പ്രവണത വർധിച്ചുവരികയാണ്. എന്നാൽ ആ പ്രവണത യുഎസിൽ "വേഗത്തിലും കൂടുതൽ സ്വാധീനത്തിലും സംഭവിക്കുന്നു" എന്ന് ന്യൂമാൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com