വന്യമൃഗങ്ങൾ എന്നുകേട്ടാൽ പൊതുവെ ആശങ്ക ഉയരുമെങ്കിലും പലപ്പോഴും രസകരമായ അനുഭവങ്ങളും ഉണ്ടാകും. അക്കൂട്ടത്തിൽ അനകളാണ് പലപ്പോഴും താരം. കാട്ടിലെ കൊമ്പൻമാർ നാട് വിറപ്പിക്കുമെങ്കിലും കുട്ടിയാനകളുടെ വികൃതികൾ കൗതുകം നൽകുന്നതാണ്. അത്തരത്തിൽ വങ്കുവയ്ക്കുന്ന ദൃശ്യങ്ങളോട് രസകരമായാണ് ആളുകൾ പ്രതികരിക്കുക.
ഇപ്പോഴിതാ ഒരു കുട്ടിക്കൊമ്പൻ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാര്യം വൻ ഗുസ്തി നടത്തിയാണ് ഇത്തിരകുഞ്ഞന്റെ പ്രകടനമെങ്കിലും ക്യൂട്ട്നെസ് കൊണ്ട് ആളുകളുടെ മനം കവരുകയാണിവൻ. wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അമ്മയോടൊപ്പം പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോകുന്നതിനിടയിലാണ് കുട്ടിയാന തന്‍റെ പ്രിയപ്പെട്ട കെയർടേക്കറുടെ അടുത്തേയ്ക്ക് ഓടി ചെല്ലുന്നത്. ചെന്നപാടെ അവൻ ഗുസ്തി തുടങ്ങി. തള്ളിയിട്ടും കെട്ടിപ്പിടിച്ചും ദേഹത്ത് കയറിയുമൊക്കെ അവന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു. അവസാനം ക്ഷീണിച്ചപ്പോൾ അമ്മയുടെ അടുത്തേക്ക് ഓടി.
ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും പങ്കുവച്ചിട്ടുമുണ്ട്. രസകരമായ കമന്റുകൾ നൽകിയും ആളുകൾ കുട്ടിക്കുറുമ്പനോടുള്ള സ്നേഹം അറിയിച്ചിട്ടുണ്ട്.