SOCIAL
ആരും റിപ്പോർട്ട് ചെയ്യാത്ത ഒരു 'സ്‌പാം' അക്കൗണ്ട്; 'ഫിൻസ്റ്റഗ്രാമി'നെക്കുറിച്ച് അറിയാം
ജെൻസിയുടെ റിയൽ വേൾഡാണ് ഫിൻസ്റ്റഗ്രാം
എല്ലാവരും കാണുന്ന, ആയിരം ഫോളോവേഴ്സുള്ള ആ മെയിൻ അക്കൗണ്ട് മാത്രമല്ല. ജെൻ സീക്ക് ആരും കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഫിൻസ്റ്റഗ്രാം അല്ലെങ്കിൽ ഫിൻസ്റ്റ എന്നാണ് ജെൻ സി ഇതിന് നൽകിയിരിക്കുന്ന പേര്.
50 മുതൽ 60 വരെ ഫോളോവേഴ്സ് മാത്രമുള്ള ഒരു പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട്. ആർക്കും പെട്ടെന്ന് നിങ്ങളാണെന്ന് മനസിലാകാതിരിക്കാൻ പറ്റിയ യൂസർ നെയിം. നൂറിലധികം പോസ്റ്റുകൾ. ഇതാണ് ഫിൻസ്റ്റ. ഫേക്ക് ഇൻസ്റ്റഗ്രാം ഇത് ചുരുങ്ങിയാണ് ഫിൻസ്റ്റയായത്. അപ്പോ ഇതൊരു ഫേക്ക് അക്കൗണ്ട് ആണോ? ഒരിക്കലും അല്ല. ജെൻസിയുടെ റിയൽ വേൾഡാണ് ഈ ഫിൻസ്റ്റഗ്രാം.
