വടയ്ക്കുള്ളിൽ കൂറ്റൻ ഇരുമ്പ് ബോൾട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആർസിടി

ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് യാത്ര ചെയ്ത ഒരു യാത്രക്കാരന് കിട്ടിയത് വടയ്ക്കുള്ളിൽ കൂറ്റനൊരു ഇരുമ്പ് ബോൾട്ട്. ഭക്ഷണം കഴിക്കാനായി വട പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ ലോഹവസ്തു കണ്ടെത്തിയത്.
വടയ്ക്കുള്ളിൽ കൂറ്റൻ ഇരുമ്പ് ബോൾട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആർസിടി
Published on: 
Updated on: 

വന്ദേഭാരതിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണത്തിൽ ഒരു വട കിട്ടിയാൽ അതിനുള്ളിൽ എന്തായിരിക്കും പ്രതീക്ഷിക്കുക? എന്നാൽ ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് യാത്ര ചെയ്ത ഒരു യാത്രക്കാരന് കിട്ടിയത് വടയ്ക്കുള്ളിൽ കൂറ്റനൊരു ഇരുമ്പ് ബോൾട്ട്. ഭക്ഷണം കഴിക്കാനായി വട പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ ലോഹവസ്തു കണ്ടെത്തിയത്. ഇതോടെ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യാത്രക്കാരൻ ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യമുയർത്തി.

സമർത്ത് കോഡിയാൽ എന്ന യാത്രക്കാരനാണ് എക്സിലൂടെ വീഡിയോ പങ്കുവെച്ചത്. പ്ലേറ്റിൽ രണ്ടായി പൊട്ടിച്ചുവെച്ച വടയും അതിനടുത്തായി വലിയൊരു ബോൾട്ടും വീഡിയോയിൽ വ്യക്തമായി കാണാം. ബെംഗളൂരു–ബെളഗാവി വന്ദേഭാരത് യാത്രയ്ക്കിടെയാണ് സംഭവം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ വൈറലായതോടെ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനായ ഐആർസിടിസിയും രംഗത്തെത്തി. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഐആർസിടിസി, ബന്ധപ്പെട്ട ഭക്ഷണ വിതരണക്കാർക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു.

വടയ്ക്കുള്ളിൽ കൂറ്റൻ ഇരുമ്പ് ബോൾട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആർസിടി
കടലിന് മുകളിൽ കപ്പൽ പറക്കുകയാണോ? ആകാശത്ത് ഒഴുകിനടക്കുന്ന കപ്പൽ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനും പരിഹാസത്തിനും വഴിവെച്ചു. വടയ്ക്കുള്ളിൽ ബോൾട്ട് കണ്ടെത്തിയതിനെ 'അയൺ സപ്ലിമെന്റ്' എന്നാണ് ഒരാൾ പരിഹസിച്ചത്. ഇന്ത്യൻ ട്രെയിനുകളിൽ നൽകുന്ന ഭക്ഷണം എപ്പോഴാണ് അന്താരാഷ്ട്ര നിലവാരത്തിലെത്തുകയെന്നും ചിലർ ചോദിച്ചു. പണം എത്ര നൽകിയാലും യാത്രക്കാർക്ക് കിട്ടുന്നത് മോശം ഭക്ഷണമാണെന്നും പാക്കിങ്ങിൽ മാത്രമാണ് മാറ്റമെന്നുമായിരുന്നു മറ്റുചിലരുടെ വിമർശനം. ഭക്ഷണം തയ്യാറാക്കുന്ന അടുക്കളകളിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങളില്ലേയെന്നും ഇത്തരമൊരു വസ്തു ഭക്ഷണത്തിലെത്തുന്നത് എങ്ങനെ തടയാനായില്ലെന്നും നിരവധി പേർ ചോദ്യം ഉന്നയിച്ചു. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തിന്റെ ഗുണനിലവാരം ഇങ്ങനെയാണെങ്കിൽ മറ്റ് ട്രെയിനുകളിലെ സ്ഥിതി എന്തായിരിക്കുമെന്ന ചോദ്യവും സംഭവത്തോടെ ഉയരുകയാണ്.

Related Stories